ത​ച്ച​ന്പാ​റ​യി​ൽ ആ​റു​പേ​ർ​ക്ക് പോ​സ​ിറ്റീ​വ്
Saturday, September 19, 2020 11:50 PM IST
ക​ല്ല​ടി​ക്കോ​ട്: ത​ച്ച​ന്പാ​റ​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ ആ​റു​പേ​ർ​ക്ക് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. നാ​ല്, 11, 13 വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നാ​ലാം​വാ​ർ​ഡി​ൽ ഭ​ർ​ത്താ​വ്, ഭാ​ര്യ, മ​ക​ൾ എ​ന്നി​വ​ർ​ക്കും പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കും, പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ യു​വാ​വി​നു​മാ​ണ് രോ​ഗം സ്വീ​ക​രി​ച്ച​ത്.
നാ​ലാം​വാ​ർ​ഡ് സ്വ​ദേ​ശി മ​ല​പ്പു​റ​ത്തും പ​തി​നൊ​ന്നാം വാ​ർ​ഡ് സ്വ​ദേ​ശി എ​റ​ണാ​കു​ള​ത്തും ജോ​ലി​ചെ​യ്യു​ക​യാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് രോ​ഗം പ​ക​ർ​ന്ന​തെ​ന്നു ക​രു​തു​ന്നു. പ​തി​മൂ​ന്നാം വാ​ർ​ഡ് സ്വ​ദേ​ശി​നി​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.