ക​ന​ത്ത മ​ഴ​യി​ൽ ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു വ​ൻ​നാ​ശം
Saturday, September 19, 2020 11:56 PM IST
ചി​റ്റൂ​ർ: ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു താ​ലൂ​ക്കി​ലു​ട​നീ​ളം വി​ള​ഞ്ഞ നെ​ൽ​ച്ചെ​ടി​ക​ൾ വീ​ണു വ​ൻ​നാ​ശ​മു​ണ്ടാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ തു​ട​ങ്ങി​യ മ​ഴ രാ​ത്രി​യി​ലും തു​ട​രു​ക​യാ​ണ്. മി​ക്ക​യി​ട​ത്തും വ​യ​ലു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ക​യാ​ണ്. മു​ഞ്ഞ, ഓ​ല​ക​രി​ച്ച​ൽ, വാ​ട്ട​രോ​ഗം എ​ന്നി​വ​യെ അ​തി​ജീ​വി​ച്ചാ​ണ് കൊ​യ്ത്തി​നു ര​ണ്ടാ​ഴ്ച്ച​യു​ള്ള​പ്പോ​ഴാ​ണ് ഈ ​സ്ഥി​തി.

ഇ​തു​മൂ​ലം യ​ന്ത്ര​ക്കൊ​യ്ത്തു ന​ട​ത്താ​നും ക​ഴി​യി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി തൊ​ഴി​ലാ​ളി ക്ഷാ​മം മൂ​ലം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണ് കൊ​യ്ത്തി​നു യ​ന്ത്ര​ങ്ങ​ൾ താ​ലൂ​ക്കി​ൽ എ​ത്തി​ക്കു​ന്ന​ത്. ര​ണ്ടു​ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. നി​ല​വി​ൽ വ​യ​ലി​ൽ വീ​ണ ചെ​ടി​ക​ളി​ൽ​നി​ന്നും വ്യാ​പ​ക​മാ​യി നെ​ൽ​മ​ണി കൊ​ഴി​യു​ന്ന സ്ഥി​തി​യു​മു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ക​ന​ത്ത മ​ഴ​യും പ്ര​ള​യ​ത്തേ​യും ഭ​യ​ന്നി​രു​ന്ന ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 2018, 2019 വ​ർ​ഷ​ത്തേ​തു​പോ​ലെ ഇ​ക്കൊ​ല്ല​വും നാ​ശ​മു​ണ്ടാ​കു​ന്ന സ്ഥി​തി​യി​ലാ​ണ് ക​ർ​ഷ​ക​ർ. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മ​ഴ ഒ​ഴി​ഞ്ഞാ​ൽ കൊ​യ്ത്തു ന​ട​ത്ത​ണ​മെ​ങ്കി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.