റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, September 19, 2020 11:56 PM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക പു​ന​ർ നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ വി​വി​ധ റോ​ഡു​ക​ളു​ടെ​യും വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ കേ​ര​ളം വി​ക​സ​ന കാ​ര്യ​ത്തി​ൽ അ​ഭി​മാ​ന​ത്തോ​ടെ നി​ൽ​ക്കു​ക​യാ​ണെ​ന്നും,സ​മൂ​ഹ​ത്തി​ൽ എ​ല്ലാ നി​ല​യി​ലും അ​ടി​സ്ഥാ​ന​വി​ക​സ​ന പ്ര​വ​ർ​ത്ത​നം എ​ത്തി​ക്കാ​നും ക്ഷേ​മ പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​നും ഗ​വ​ണ്‍​മെ​ന്‍റി​നു ക​ഴി​ഞ്ഞ​താ​യും എംഎ​ൽഎ ​പ​റ​ഞ്ഞു.​

ഒ​രു കോ​ടി രൂ​പ​യി​ലേ​റെ ഫ​ണ്ടി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് സി ​എം എ​ൽ ആ​ർ ആ​ർ പി ​പ​ദ്ധ​തി​യി​ൽ ക​രി​ന്പ​യി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. നാ​ലി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ജ​യ​ശ്രീ അ​ധ്യ​ക്ഷ​യാ​യി.​ ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, കെ.​സി.​ഗി​രീ​ഷ്, കെ.​പി.​മ​ണി​ക​ണ്ഠ​ൻ, ജ​യ​ല​ക്ഷ്മി, ജി​മ്മി​മാ​ത്യു, നാ​രാ​യ​ണ​ൻ​കു​ട്ടി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.