മ​ഴ തു​ട​ർ​ന്നാ​ൽ ഇ​രു​ന്നൂ​റു ഹെ​ക്ട​റോ​ളം നെ​ൽ​കൃ​ഷി വെ​ള്ള​പ്പൊ​ക്ക ഭീ​ഷണി​യി​ലാ​കും: കൃ​ഷി​വ​കു​പ്പ്
Saturday, September 19, 2020 11:57 PM IST
വ​ട​ക്ക​ഞ്ചേ​രി: മ​ഴ തു​ട​ർ​ന്നാ​ൽ താ​ലൂ​ക്കി​ലെ വി​വി​ധ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന 200 ഹെ​ക്ട​റോ​ളം നെ​ൽ​കൃ​ഷി വെ​ള്ള​പ്പൊ​ക്ക ഭീ​ക്ഷ​ണി​യി​ലാ​കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ്. പു​തു​ക്കോ​ട്, കാ​വ​ശേ​രി കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള​തെ​ന്ന് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ലാ​ലി​മ്മ പ​റ​ഞ്ഞു.
ഒ​ന്നോ ര​ണ്ടോ ആ​ഴ്ച ക​ഴി​ഞ്ഞാ​ൽ കൊ​യ്യാ​ൻ പാ​ക​മാ​കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം മു​ങ്ങു​ന്ന സ്ഥി​തി​യു​ള്ള​ത്. 300 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യു​ള്ള പു​തു​ക്കോ​ട് 100 ഹെ​ക്ട​റോ​ളം നെ​ൽ​കൃ​ഷി​ക്ക് മ​ഴ ഭീ​ക്ഷ​ണി​യാ​ണ്. മ​ഴ വൈ​കി ശ​ക്തി​പ്പെ​ടു​ന്ന​താ​ണ് പ്ര​ശ്ന​മാ​കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കൊ​യ്യാ​ൻ പാ​ക​മാ​യ സ​മ​യം തോ​രാ​ത്ത മ​ഴ ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കെ​ല്ലാം മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ക​യാ​ണ്.

മം​ഗ​ലം​ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ നെ​ൽ​പാ​ട​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​മു​ണ്ടാ​യെ​ങ്കി​ലും അ​ത് ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ അ​വ​സാ​നി​ച്ച​തി​നാ​ൽ നെ​ൽ​കൃ​ഷി​ക്ക് കാ​ര്യ​മാ​യ ദോ​ഷ​മു​ണ്ടാ​ക്കി​യി​ല്ല. വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ല​യി​ൽ ത​ന്നെ പ​ല​യി​ട​ത്തും കൊ​യ്ത്ത് സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​തി​നി​ടെ ഇ​പ്പോ​ൾ മ​ഴ ക​ന​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.

കൊ​യ്ത നെ​ല്ല് സൂ​ക്ഷി​ക്കാ​നാ​കാ​തെ കി​ട്ടി​യ വി​ല​യ്ക്കാ​ണ് ക​ർ​ഷ​ക​ർ സ്വ​കാ​ര്യ​മി​ല്ലു​ക​ളി​ൽ വി​ല്ക്കു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ നെ​ല്ലു​സം​ഭ​ര​ണ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കാ​ര്യം മു​റ​പോ​ലെ എ​ന്ന മ​ട്ടി​ൽ ഇ​ഴ​യു​ന്ന​തി​നാ​ൽ സം​ഭ​ര​ണ ആ​നു​കൂ​ല്യം കു​റ​ച്ച് ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്.

നെ​ല്ല് ഉ​ണ​ക്കി വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ച്ചു​വ​യ്ക്കാ​ൻ സം​വി​ധാ​ന​മു​ള്ള സാ​ന്പ​ത്തി​ക ചു​റ്റു​പാ​ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മേ നെ​ല്ലു​സം​ഭ​ര​ണം ഗു​ണ​ക​ര​മാ​കു​ന്നു​ള്ളു എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മ​റ്റു​വ​ഴി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ക​ടം​വാ​ങ്ങി​യും ക​ടം പ​റ​ത്തും കൃ​ഷി ന​ട​ത്തു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും.