ജില്ലയിൽ കനത്ത മഴ; റെഡ് അലർട്ട്
Monday, September 21, 2020 1:23 AM IST
മം​ഗ​ലം​ഡാം: മു​ഴു​വ​ൻ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മം​ഗ​ലം ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കെ​ല്ലാം ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി.65 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഡാം ​എ​ന്ന നി​ല​യി​ൽ ഡാം ​സു​ര​ക്ഷ​യും വ​ലി​യ തോ​തി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ക്കു​റി കൂ​ടു​ത​ൽ ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഡാ​മി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ന്ന​തും ഇ​താ​ദ്യ​മാ​ണ്. സം​ഭ​ര​ണ ശേ​ഷി ന​ന്നേ കു​റ​ഞ്ഞ ഡാ​മാ​യ​തി​നാ​ൽ വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​ൻ റി​സ​ർ​വോ​യ​റി​നാ​കു​ന്നി​ല്ല.
2018 ലും 2019 ​ലും ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ളും മു​ന്ന​റി​യി​പ്പി​ല്ലാ​തെ രാ​ത്രി​ക​ളി​ൽ പ​ര​മാ​വ​ധി ഉ​യ​ർ​ത്തി​യ​പ്പോ​ൾ താ​ഴ്ന്ന പ്ര​ദ്ദേ​ശ​ങ്ങ​ൾ മു​ങ്ങി നാ​ശ​ന​ഷ്ടം പെ​രു​പ്പി​ച്ചു.​

ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ നെ​ല്ലി​ന്‍റെ കൊ​യ്ത്ത് സ​മ​യ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഡാം ​തു​റ​ന്നു​ള്ള വെ​ള്ളം നെ​ൽ​പാ​ട​ങ്ങ​ൾ​ക്ക് നാ​ശ​മു​ണ്ടാ​ക്കും. ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​മാ​യ മ​ല​ക​ളി​ലും കാ​ട്ടി​ലും തോ​രാ​ത്ത മ​ഴ തു​ട​രു​ന്നു​ണ്ട്.​ഇ​തേ തു​ട​ർ​ന്ന് റി​സ​ർ​വോ​യ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന നീ​രൊ​ഴു​ക്കാ​യ ക​ട​പ്പാ​റ തോ​ട് നി​റ​ഞ്ഞുക​വി​ഞ്ഞാ​ണ് ഒ​ഴു​കു​ന്ന​ത്.

കാ​ട്ടു​ചോ​ല​ക​ൾ വ​ഴി ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യെ​ന്ന് സ​മീ​പ​വാ​സി​യാ​യ കൊ​ട്ടാ​ര​ത്തി​ൽ ജെ​യിം​സ് പ​റ​ഞ്ഞു. ഉ​രു​ൾ​പൊ​ട്ട​ലി​നു സ​മാ​ന​മാ​യ വി​ധ​മാ​ണ് ക​ല​ങ്ങി​യ വെ​ള്ളം ഒ​ഴു​കി​യ​ത്.​
ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് ഇ​ന്ന​ലെ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്.​അ​ഞ്ചു് സെ​ന്‍റീ​മീ​റ്റ​റി​ൽ തു​റ​ന്നി​രു​ന്ന ഷ​ട്ട​റു​ക​ൾ 10, 15, 25, 30 എ​ന്നി​ങ്ങ​നെ കൂ​ട്ടു​ക​യാ​യി​രു​ന്നു. ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​തോ​ടെ മം​ഗ​ലം പു​ഴ ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.​ക​ര ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന സ്ഥി​തി​യു​ണ്ട്. 77.88 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി.​

എ​ന്നാ​ൽ പു​തി​യ ഡാം ​റൂ​ൾ​സ് ക​ർ​വ് പ്ര​കാ​രം 77.36 മീ​റ്റ​റി​ൽ വെ​ള്ളം സം​ഭ​രി​ച്ച് പി​ന്നീ​ട് വ​രു​ന്ന വെ​ള്ള​മെ​ല്ലാം പു​ഴ​യി​ലേ​ക്ക് വി​ടു​ക​യാ​ണ്.​ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് വെ​ള്ളം നി​റ​ഞ്ഞു് മം​ഗ​ലം​ഡാം ഈ ​വ​ർ​ഷം തു​റ​ന്ന​ത്.​പി​ന്നീ​ട് ഷ​ട്ട​റു​ക​ൾ ഇ​ട​ക്കി​ടെ ഉ​യ​ർ​ത്തി​യും താ​ഴ്ത്തി യു​മാ​ണ് ജ​ല​നി​ര​പ്പ് ക്രീ​ക​രി​ക്കു​ന്ന​ത്. 2007 ലെ ​പ്ര​ള​യ​ത്തി​നു ശേ​ഷം 2018ലെ ​പ്ര​ള​യ​വ​ർ​ഷ​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞ് ജൂ​ണ്‍ 14ന് ​ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി. ഡാ​മി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി​രു​ന്നു അ​ത്.