ജൈ​വ നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യം
Tuesday, September 22, 2020 12:21 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ജൈ​വ നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യ​വു​മാ​യി കൃ​ഷി വീ​ണ്ടെ​ടു​പ്പി​ന് ക​രു​ത്തു പ​ക​രു​ക​യാ​ണ് മേ​ക്ക​ള​പ്പാ​റ​യി​ലെ കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം.
കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ മേ​ക്ക​ള​പ്പാ​റ​യി​ൽ ത​ട്ടാ​ൻ​പ​റ​ന്പ​ൻ സാ​ബു​വി​ന്‍റെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ര​ണ്ടേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു​മാ​സം മു​ന്പാ​ണ് നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ​ത്.
തി​ക​ച്ചും ജൈ​വ​രീ​തി​യാ​ണ് ക​ര​നെ​ൽ കൃ​ഷി ന​ട​ത്തി​യ​ത്. പ​തി​നാ​ലോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ അ​ധ്വാ​ന​ത്തി​ന് അ​തി​ശ​യി​പ്പി​ക്കു​ന്ന ഫ​ല​മാ​ണ് മ​ണ്ണ് തി​രി​കേ ന​ല്കി​യ​ത്. ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മ​യാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്.
വാ​ഴ, ചേ​ന, ചെ​ന്പ്, മ​ഞ്ഞ​ൾ എ​ന്നി​ങ്ങ​നെ കൃ​ഷി​യി​ലും മേ​ക്ക​ള​പ്പാ​റ​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വ്യാ​പൃ​ത​രാ​ണ്. കാ​ട്ടു​പ​ന്നി, മ​യി​ൽ, കു​ര​ങ്ങ് തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യം അ​തി​ജീ​വി​ച്ച് കൂ​ടി​യാ​ണ് മി​ക​ച്ച വി​ള​വ് നേ​ടി​യ​ത്. കൃ​ഷി​യി​ട​ത്തോ​ടു ചേ​ർ​ന്ന് ഷെ​ഡ് കെ​ട്ടി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ൾ കൃ​ഷി​ക്ക് കാ​വ​ലി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​രു കൃ​ഷി​യും ന​ട​ക്കാ​തി​രു​ന്ന സ്ഥ​ല​ത്ത് ക​ര​നെ​ല്ല് വി​ത​ച്ച് വി​ജ​യം വി​ള​വെ​ടു​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ. കൊ​യ്ത്തു​ത്സ​വം കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​സു​ശീ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ട​മു​റ്റ​ത്ത് ര​ജ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​പി സാ​ബു, മ​മ്മ​ദ്, തോ​മ​സ്, ദേ​വ​കി, അ​യി​ഷ​ക്കു​ട്ടി, കെ​സി ജോ​ണി, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ക​ല്ലാ​ട്ടി​ൽ ഹ​രി​ദാ​സ​ൻ, ചെ​റു​മ​ല​യി​ൽ മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.