മാ​ൻ​കു​ട്ടി​യെ ക​ടി​ച്ചു​കൊ​ന്ന മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Tuesday, September 22, 2020 12:23 AM IST
അ​ഗ​ളി:​ഷോ​ള​യൂ​ർ സാം​ബാ​ർ​കോ​ഡ് ഉൗ​രി​ന് സ​മീ​പ​ത്തു​നി​ന്നും മാ​നി​നെ ക​ടി​ച്ചു​കൊ​ന്ന മ​ല​ന്പാ​ന്പി​നെ ആ​ർ ആ​ർ ടി ​സം​ഘം പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​മീ​പ​വാ​സി​ക​ളാ​ണ് പാ​ന്പി​നെ ക​ണ്ട​ത് . ജ​ന സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഇ​ര​യെ ഉ​പേ​ക്ഷി​ച്ചു മ​ല​ന്പാ​ന്പ് മു​ൾ ചെ​ടി​ക്കു​ള്ളി​ലൊ​ളി​ച്ചു.
സ്ഥ​ല​വാ​സി​ക​ൾ വ​നം വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ​ളി ആ​ർ ആ​ർ ടി ​സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ആ​ന്‍റ​ണി സ്വാ​മി, സി​ദീ​ഖ്, മോ​ഹ​ന​ൻ, ജ​യ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു.