റ​ബ​ർ​ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് ശ​മ​ന​മാ​കു​ന്നി​ല്ല
Tuesday, September 22, 2020 11:28 PM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​ന​വും വൈ​കി​തു​ട​രു​ന്ന മ​ഴ​യും ഉ​ത്പ​ന്ന​ത്തി​ന്‍റെ വി​ല കു​റ​വു​മാ​യി റ​ബ​ർ​ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് ശ​മ​ന​മാ​കു​ന്നി​ല്ല. ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ന​ട​ക്കേ​ണ്ട ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​തി​വു​ക​ൾ​ക്ക് വി​പ​രീ​ത​മാ​യി തു​ട​രു​ന്ന മ​ഴ​യാ​ണ് പു​തി​യ വെ​ല്ലു​വി​ളി.
മ​ഴ​ക്കാ​ല​ത്തെ ടാ​പ്പിം​ഗി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന റെ​യി​ൻ ഗാ​ർ​ഡു​ക​ളെ​ല്ലാം മൂ​ന്നു​മാ​സം പി​ന്നി​ട്ട​തോ​ടെ കേ​ട് വ​ന്ന് ചോ​ർ​ന്നൊ​ലി​ക്കാ​ൻ തു​ട​ങ്ങി. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ട മ​ഴ​യി​ലൊ​തു​ങ്ങി. ന്യൂ​ന​മ​ർ​ദ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു​ണ്ടാ​യ മ​ഴ​യ​ല്ലാ​തെ കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​പ്പോ​ഴാ​ണ് മ​ഴ ക​ന​ക്കു​ന്ന​ത്. ഇ​ത് അ​തി​രാ​വി​ലെ​യു​ള്ള ടാ​പ്പിം​ഗി​ന് ദോ​ഷ​ക​ര​വു​മാ​യി.

പ്ര​ധാ​ന​വ​രു​മാ​ന മാ​സ​ങ്ങ​ൾ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളി​ൽ ന​ഷ്ട​ക​ണ​ക്കു​ക​ളി​ൽ ക​ട​ന്നു​പോ​കു​ന്പോ​ൾ ഒ​രു വ​ർ​ഷ​ത്തെ കു​ടും​ബ ബ​ജ​റ്റു​ക​ളും താ​ളം​തെ​റ്റും. ഏ​റ്റ​വും മു​ന്തി​യ ഷീ​റ്റി​ന് കി​ലോ​ക്ക് 129 രൂ​പ​യാ​ണ് വി​ല. റ​ബ​ർ ബോ​ർ​ഡ് 130 ലും ​കൂ​ടു​ത​ൽ വി​ല പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സം​ഭ​ര​ണ ചെ​ല​വും മ​റ്റും നോ​ക്കു​ന്പോ​ൾ റ​ബ​ർ ബോ​ർ​ഡ് പ​റ​യു​ന്ന വി​ല എ​വി​ടേ​യും ല​ഭി​ക്കാ​റി​ല്ല. ഈ​യി​നം ഷീ​റ്റ് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ത​ന്നെ ന​ല്ല പു​ക​പ്പു​ര ഉ​ൾ​പ്പെ​ടെ അ​തി​ന​നു​സൃ​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​ക​ണം. വി​ല ഉ​യ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​നാ​യി വ​ലി​യ മു​ത​ൽ​മു​ട​ക്കി​നൊ​ന്നും ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. കി​ട്ടി​യ​ത് മ​തി എ​ന്ന നി​ല​പാ​ടി​ലാ​ണ് ക​ർ​ഷ​ക​രെ​ല്ലാം.
വ​ലി​യ തോ​ട്ട​ങ്ങ​ളെ​ല്ലാം പ​രി​ച​ര​ണ​മി​ല്ലാ​തെ പൊ​ന്ത​ക്കാ​ടാ​യി മാ​റു​ക​യാ​ണ്. കാ​ടു​വെ​ട്ടി തെ​ളി​യി​ക്കാ​നു​ള്ള വ​രു​മാ​നം പോ​ലും തോ​ട്ട​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന വി​ഷ​മ​മാ​ണ് ക​ർ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്പോ​ൾ കി​ലോ​ക്ക് 200 രൂ​പ​യെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് കി​ട്ട​ണ​മെ​ന്നാ​ണ് റ​ബ​ർ​ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ഭാ​ര​ത​പ്പു​ഴ റ​ബേ​ഴ്സി​ന്‍റെ വ​ട​ക്ക​ഞ്ചേ​രി സം​ഭ​ര​ണ​കേ​ന്ദ്രം മാ​നേ​ജ​ർ കെ.​പി.​ബെ​ന്നി പ​റ​യു​ന്ന​ത്. കോ​വി​ഡി​ന്‍റെ ലോ​ക്ക് ഡൗ​ണും മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി വാ​ഹ​ന ഉ​പ​യോ​ഗം കു​റ​ഞ്ഞ​ത് റ​ബ​റി​നു​ള്ള ഡി​മാ​ന്‍റി​നേ​യും ഇ​നി ബാ​ധി​ക്കും. മ​റ്റു വി​ള​ക​ൾ മാ​റ്റി പു​തി​യ സ്ഥ​ല​ത്ത് റ​ബ​ർ കൃ​ഷി എ​ന്ന​ത് ഇ​പ്പോ​ൾ എ​വി​ടെ​യും ന​ട​ക്കു​ന്നി​ല്ല.

മു​റി​ച്ച് മാ​റ്റി റീ ​പ്ലാ​ന്‍റ് ചെ​യ്യേ​ണ്ട തോ​ട്ട​ങ്ങ​ളും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​ണ്. ത​ടി​ക്ക് വി​ല​യി​ല്ലാ​ത്ത​തും ത​ടി മു​റി​ക്കു​ന്ന​തി​ൽ നി​ന്നും ക​ർ​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ന്നു​ണ്ട്. വ​ലി​യ​തോ​ട്ട​ങ്ങ​ളി​ൽ റ​ബ​റ​ല്ലാ​തെ മ​റ്റു എ​ന്തു​കൃ​ഷി ചെ​യ്യും എ​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ് ക​ർ​ഷ​ക​രി​പ്പോ​ൾ. ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ കൃ​ഷി​ക​ളെ​ല്ലാം വ​ലി​യ ന​ഷ്ട​മാ​കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.