പുരസ്ക്കാര സമർപ്പണം ഇന്ന്; ജ്ഞാ​ന​പീ​ഠ​ത്തെ വ​ര​വേ​ല്ക്കാ​ൻ ദേ​വാ​യ​നം ഒ​രു​ങ്ങി
Thursday, September 24, 2020 12:43 AM IST
ഷൊ​ർ​ണൂ​ർ: ജ്ഞാ​ന​പീ​ഠ​ത്തെ വ​ര​വേ​ല്ക്കാ​ൻ ദേ​വാ​യ​നം ഒ​രു​ങ്ങി. അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി​യെ​തേ​ടി എ​ത്തി​യ ഉ​ന്ന​ത സാ​ഹി​ത്യ പു​ര​സ്കാ​ര​മാ​യ ഭാ​ര​തീ​യ ജ്ഞാ​ന​പീ​ഠം മാ​സ​ങ്ങ​ൾ നീ​ണ്ട വി​രാ​മ​ത്തി​നൊ​ടു​വി​ലാ​ണ് ദേ​വാ​യ​ന​ത്തി​ന്‍റെ പ​ടി​ക​ട​ന്നെ​ത്തു​ന്ന​ത്.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് കു​മ​ര​നെ​ല്ലൂ​രി​ലെ വീ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന അ​ക്കി​ത്ത​ത്തി​ന് വീ​ട്ടി​ലെ​ത്തി​യാ​ണ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് ല​ഭി​ക്കു​ന്ന ആ​റാ​മ​ത്തെ ജ്ഞാ​ന​പീ​ഠ​പു​ര​സ്കാ​ര​മാ​ണി​ത്.

അ​ക്കി​ത്ത​ത്തി​നു​മു​ന്പ് ജി.​ശ​ങ്ക​ര​പ്പി​ള്ള ത​ക​ഴി. എ​സ്.​കെ. പൊ​റ്റ​ക്കാ​ട്, എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ. ഒ.​എ​ൻ.​വി.​കു​റു​പ്പ് എ​ന്നി​വ​ർ​ക്ക് ഈ ​പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. മ​ല​യാ​ള​ത്തി​നു ല​ഭി​ക്കു​ന്ന അ​പൂ​ർ​വ​ഭാ​ഗ്യം കൂ​ടി​യാ​ണ് ഈ ​പു​ര​സ്കാ​രം. വാ​ഗ്ദേ​വ​ത​യാ​യ സ​ര​സ്വ​തീ​ദേ​വി​യു​ടെ വെ​ങ്ക​ല​ത്തി​ൽ തീ​ർ​ത്ത ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും 11 ല​ക്ഷം രൂ​പ​യു​മാ​ണ് ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​രം.

മ​ഹാ​ക​വി​ക്ക് യാ​ത്ര​ചെ​യ്യാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ലും കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​യു​മാ​ണ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം നീ​ണ്ടു​പോ​കാ​ൻ കാ​ര​ണ​മാ​യ​ത്. മ​ല​യാ​ള മ​ണ്ണി​ന്‍റെ മ​ണ​മു​ള്ള ക​വി​ത​ക​ൾ​കൊ​ണ്ട് മ​ല​യാ​ള​ക്ക​ര​യെ പൊ​ന്ന​ര​ഞ്ഞാ​ണം ചാ​ർ​ത്തി​യ അ​ക്കി​ത്ത​ത്തി​ന് ജ്ഞാ​ന​പീ​ഠം ന​ല്കാ​ൻ പു​ര​സ്കാ​ര​സ​മി​തി എ​ടു​ത്ത തീ​രു​മാ​നം കേ​ര​ള​ത്തി​ന് കൂ​ടി അ​ഭി​മാ​നം ന​ല്കു​ന്ന​താ​യി​രു​ന്നു.
തി​ര​ക്കു​ക​ളി​ൽ നി​ന്ന​ക​ന്ന് അ​പൂ​ർ​വ​മാ​യി മാ​ത്രം എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തി​ലേ​ക്ക് തി​രി​യു​ന്ന അ​ക്കി​ത്തം കൂ​ടു​ത​ൽ ത​ൽ​സ​മ​യ​വും വി​ശ്ര​മ​ത്തി​നാ​ണ് സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​ത്. കാ​ഴ്ച​ശ​ക്തി​ക്കും കേ​ൾ​വി​ശ​ക്തി​ക്കും ത​ക​രാ​റു​ള്ള​തി​നാ​ൽ എ​ഴു​ത്തും വാ​യ​ന​യും കു​റ​വാ​ണ്.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ലും സ​ഞ്ച​രി​ക്കാ​ൻ പ്ര​യാ​സം ഉ​ള്ള​തി​നാ​ലും വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​ത് വി​ര​ള​മാ​യി മാ​ത്ര​മാ​ണ്. മ​ന​സ് ചെ​ല്ലു​ന്നി​ട​ത്ത് ശ​രീ​രം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും മ​ന​സി​ന്‍റെ യൗ​വ​നം കൈ​വി​ടാ​ൻ മ​ഹാ​ക​വി ത​യാ​റ​ല്ല. മു​ട​ങ്ങാ​തെ​യു​ള്ള പ​ത്ര​പാ​രാ​യ​ണ​വും പ്ര​ധാ​ന​മാ​ണ്.

ക​വി​യു​ടെ കൈ​പ്പ​ട​യി​ൽ വി​രി​ഞ്ഞ കാ​വ്യ സൗ​കു​മാ​ര്യ​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്യാ​ൻ ഇ​നി​യും ഏ​റെ ബാ​ക്കി​യു​ണ്ട്. വി​ശ്ര​മ​ത്തി​ന്‍റെ വാ​ല്മീ​ക​ത്തി​ൽ അ​മ​രു​ന്പോ​ഴും മ​ന​സി​ൽ പൊ​ട്ടി​വി​രി​യു​ന്ന ഭാ​വ​ന​ക​ൾ ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ ദു​ഖം ക​വി​യെ അ​ല​ട്ടു​ന്നു​ണ്ട്.

പോ​യ​കാ​ല​ത്തി​ന്‍റെ നന്മക​ൾ വ​ർ​ത്ത​മാ​ന​കാ​ല​ത്തി​ന് അ​ന്യ​മാ​യ​തി​ന്‍റെ വേ​ദ​ന മ​ഹാ​ക​വി​യു​ടെ വാ​ക്കു​ക​ളി​ൽ നി​ഴ​ലാ​ട്ടം ന​ട​ത്തു​ന്നു​ണ്ട്. ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞ ദേ​വായ​ന​ത്തി​ന്‍റെ പൂ​മു​ഖ​ത്ത്, ക​ട്ടി ക​ണ്ണ​ട​യും വ​ച്ച് മു​റു​ക്കി​ച്ചു​വ​പ്പി​ച്ച ചു​ണ്ടു​ക​ളു​മാ​യി, നെ​റ്റി​യി​ൽ നീ​ട്ടി​വ​ര​ച്ച ഭ​സ്മ​ക്കു​റി​ക്ക് അ​ല​ങ്കാ​ര​മാ​യ തൊ​ടു​കു​റി​യു​മാ​യേ സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും ഇ​ന്നും അ​ക്കി​ത്ത​ത്തെ കാ​ണാ​നാ​കൂ.

ചി​ട്ട​യോ​ടെ​യു​ള്ള ദി​ന​ച​ര്യ​യും കു​ളി​യും തേ​വാ​ര​വും ക​ഴി​ഞ്ഞ് എ​ഴു​താ​ൻ വെ​ന്പ​ൽ​കൊ​ള്ളു​ന്ന മ​ന​സു​മാ​യി മ​ഹാ​ക​വി ദേ​വാ​യ​ന​ത്തി​ലു​ണ്ട്. ക​ട​ലാ​സി​ലേ​ക്ക് ആ​വാ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത അ​ക്ഷ​ര​മു​ത്തു​ക​ൾ ഭാ​വ​ന​ക​ളാ​യി ദേ​വാ​യ​ന​ത്തി​ന്‍റ പൂ​മു​ഖ​പ്പ​ടി​യി​ൽ ക​വി​ക്ക് കാ​വ​ലാ​ളാ​യി കൂ​ട്ടി​നു​ണ്ട്.