പാ​ലു​ത്പാ​ദ​ന രം​ഗ​ത്ത് അ​ട്ട​പ്പാ​ടി സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക്: മ​ന്ത്രി
Thursday, September 24, 2020 12:43 AM IST
അ​ഗ​ളി: പാ​ലു​ത്പാ​ദ​ന രം​ഗ​ത്ത് അ​ട്ട​പ്പാ​ടി സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കെന്ന് ​മ​ന്ത്രി കെ.​രാ​ജു. സം​സ്ഥാ​ന​ത്തെ ആ​ദ്യ ഇ​-പ്ലാ​റ്റ് ഫോം ​ക​റ​വ​പ​ശു വി​ത​ര​ണം ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​യി​ലൂ​ടെ അ​ട്ട​പ്പാ​ടി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ൽ നി​ല​വി​ൽ ആ​റോ​ളം ക്ഷീ​ര​സം​ഘ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ക​യും അ​ട്ട​പ്പാ​ടി​യി​ലെ ത​ന്നെ ആ​കെ പാ​ലു​ത്പാ​ദ​നം വ​ർ​ദ്ധി​ക്കു​മെ​ന്ന് നി​സം​ശ​യം പ​റ​യാ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സ്വ​യം​തൊ​ഴി​ലും വ​രു​മാ​ന​മാ​ർ​ഗ​വും ഉ​റ​പ്പു​വ​രു​ത്താ​നാ​വു​ക​യാ​ണ്. കൃ​ഷി പ്ര​ധാ​ന​തൊ​ഴി​ലാ​യ അ​ട്ട​പ്പാ​ടി മേ​ഖ​ല​യെ മു​ന്നോ​ട്ടു കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ലി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളു​മാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഗ​ളി ഇ​എം​എ​സ് ഹാ​ളി​ൽ കോ​വി​ഡ്19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ക​റ​വ​പ്പ​ശു വി​ത​ര​ണം ന​ട​ത്തി. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 2020-21 വ​ർ​ഷ​ത്തെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 76 ല​ക്ഷം രൂ​പ ചി​ല​വി​ൽ 106 എ​സ് സി, ​എ​സ് ടി. ​വ​നി​താ ക​ർ​ഷ​ക​ർ​ക്കും 20 ജ​ന​റ​ൽ വ​നി​ത​ക​ൾ​ക്കു​മ​ട​ക്കം 126 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ട് ക​റ​വ​പ​ശു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​സ്.​ടി വി​ഭാ​ഗ​ക്കാ​രാ​യ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് 100 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടും എ​സ്.​സി, ജ​ന​റ​ൽ വി​ഭാ​ഗ​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു​കൂ​ടി​യാ​ണ് ക​റ​വ​പ്പ​ശു വി​ത​ര​ണം. അ​ഗ​ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മി​ൽ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.