കൈ​വ​രി​യി​ല്ലാ​തെ തെ​ങ്ക​ര ചെ​കി​ടി​ക്കു​ളം ക​നാ​ൽ​പാ​ലം
Thursday, September 24, 2020 12:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര ചെ​കി​ടി​ക്കു​ളം ക​നാ​ൽ പാ​ല​ത്തി​ന് കൈ​വ​രി​യി​ല്ലാ​ത്ത​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. മെ​ഴു​കും​പാ​റ ക​നാ​ൽ റോ​ഡി​ൽ​നി​ന്നും ചെ​കി​ടി​ക്കു​ളം ഭാ​ഗ​ത്തെ അ​റു​പ​തോ​ളം വീ​ടു​ക​ളി​ലേ​ക്കു​ള്ള ഏ​ക​വ​ഴി​യാ​ണി​ത്.

വ​ർ​ഷ​ങ്ങ​ളാ​യി വീ​തി​കു​റ​ഞ്ഞ കൈ​വ​രി​യി​ല്ലാ​തെ​യാ​ണ് പാ​ലം നി​ല​കൊ​ള്ളു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​വ​കു​പ്പ് 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച ക​നാ​ൽ​പ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്.
വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ കൈ​വ​രി നി​ർ​മി​ക്കാ​ൻ ജ​ല​സേ​ച​ന​വ​കു​പ്പോ പ​ഞ്ചാ​യ​ത്തോ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ൾ​മു​ന്പ് ഇ​ത് ചെ​റി​യ​പാ​ല​മാ​യി​യി​രു​ന്നു. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ വീ​തി​കൂ​ടി​യ കൈ​വ​രി പൊ​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് കൈ​വ​രി സ്ഥാ​പി​ച്ചി​ല്ല. ഇ​തി​നു​പു​റ​മേ മേ​ലാ​മു​റി, ചേ​റും​കു​ളം ഭാ​ഗ​ങ്ങ​ളി​ലും കൈ​വ​രി ത​ക​ർ​ന്ന ക​നാ​ൽ​പാ​ല​ങ്ങ​ളു​ണ്ട്.