ജ​ന​കീ​യ കൂ​ട്ടാ​യ്മ
Saturday, September 26, 2020 11:45 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ അ​ക്ര​മ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ങ്ങ​ളു​ടെ അ​ട്ടി​മ​റി സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി അ​ഞ്ചു​വി​ള​ക്ക് പ​രി​സ​ര​ത്ത് 29ന് ​ജ​ന​കീ​യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.
രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ വി.​ചാ​മു​ണ്ണി അ​റി​യി​ച്ചു.