അ​ന്പ​തു​വ​ർ​ഷ​മാ​യി വി​ക​സ​നം കാ​ത്ത് കാ​ഞ്ഞി​ര​പ്പു​ഴ ഇ​യ്യ​ന്പ​ലം മി​നി സ്റ്റേ​ഡി​യം
Saturday, September 26, 2020 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക സ്റ്റേ​ഡി​യ​മാ​യ ഇ​യ്യ​ന്പ​ലം സ്റ്റേ​ഡി​യം വി​ക​സ​നം കാ​ത്തു​ക​ഴി​യു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ആ​രും തി​രി​ഞ്ഞു നോ​ക്കാ​തെ കി​ട​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​ൽ നൂ​റി​ലേ​റെ പേ​രാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും വ്യാ​യാ​മ​ത്തി​നാ​യി എ​ത്തു​ന്ന​ത്. നി​ല​വി​ൽ മ​ഴ​പെ​യ്താ​ൽ സ്റ്റേ​ഡി​യം ചെ​ളി​ക്കു​ള​മാ​കു​ന്ന സ്ഥി​തി​യാ​ണ്.

നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ളെ സം​ഭാ​വ​ന ചെ​യ്ത ഇ​യ്യ​ന്പ​ലം മി​നി സ്റ്റേ​ഡി​യം ഇ​ന്നു ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യ്ക്ക് ക​ളി​സ്ഥ​ല​ങ്ങ​ൾ അത്യാ​വ​ശ്യ​മാ​ണെ​ന്ന ചി​ന്ത അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

1970 ൽ ​നി​ർ​മി​ച്ച സ്റ്റേ​ഡി​യ​ത്തി​ന് ആ​കെ​യു​ള്ള​ത് ര​ണ്ടു​വ​രി ഗാ​ല​റി മാ​ത്രം. ഇ​വി​ടെ ഇ​രു​ന്നാ​ൽ വെ​യി​ലും മ​ഴ​യും കൊ​ള്ളും. ഒ​രു വ​ർ​ഷം മു​ന്പ് സ്റ്റേ​ഡി​യ​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ച​ത് ഒ​ഴി​ച്ചാ​ൽ വേ​റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​മൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഗ്രൗ​ണ്ടു​ക​ളി​ൽ ഒ​ന്നാ​ണി​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ മ​ത്സ​രം​വ​രെ ഇ​വി​ടെ ന​ട​ത്തി​യി​രു​ന്നു. ഒ​രേ​ക്ക​റി​ല​ധി​കം വി​സ്താ​ര​മു​ള്ള സ്റ്റേ​ഡി​യം പൂ​ർ​ണ​മാ​യും വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ര​ണ്ട് സി​ന്ത​റ്റി​ക് ട്രാ​ക്ക്, ജം​പിം​ഗ് പി​റ്റ്, മ​ഴ​കൊ​ള്ളാ​ത്ത ഗാ​ല​റി, ശൗ​ചാ​ല​യ​ങ്ങ​ൾ, വി​ശ്ര​മ​മു​റി, കു​ടി​വെ​ള്ള സം​വി​ധാ​നം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് കാ​യി​ക​താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചാ​ൽ ജി​ല്ലാ, സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ൾ ഇ​വി​ടെ ന​ട​ത്താ​നാ​കു​മെ​ന്ന് മു​ൻ ഫു​ട്ബോ​ൾ ദേ​ശീ​യ റ​ഫ​റി എ.​ആ​ർ.​ശ​ശി​കു​മാ​ർ പ​റ​ഞ്ഞു. പു​തി​യ കാ​യി​ക​താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് ആ​ധു​നി​ക രീ​തി​യി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.
വി​ക​സ​ന​ത്തി​നാ​യി എം​എ​ൽ​എ. ഇ​ട​പെ​ട്ട് ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സ്റ്റാ​ർ​സ് ഓ​ഫ് ചേ​ട്ട​ൻ​പ​ടി ക്ല​ബ് പ്ര​സി​ഡ​ൻ​റ് ര​ഞ്ജി​ത്ത് പ​റ​യു​ന്ന​ത്.