വീ​ട് ക​ത്തി ന​ശി​ച്ചു
Sunday, September 27, 2020 11:39 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി കീ​ഴ്പ്പാ​ല​യി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു. കീ​ഴ്പ്പാ​ല മ​ല്ലം​കോ​ട്ടു​പ​റ​ന്പി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ ഷീ​റ്റ് മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ആ​ധാ​രം, ബാ​ങ്ക് രേ​ഖ​ക​ൾ, ആ​ധാ​ർ കാ​ർ​ഡ്, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 22000 രൂ​പ, ടി.​വി, ഫ്രി​ഡ്ജ്, അ​ല​മാ​ര, പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ർ​ണ്ണ​മാ​യും ന​ശി​ച്ചു. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ടു​പ്പി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന​താ​യാ​ണ് ക​രു​തു​ന്ന​ത്.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് സ​ത്യ​ഗ്ര​ഹം

മ​ണ്ണാ​ർ​ക്കാ​ട്: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ രണ്ടാം തീ​യ​തി ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് രാ​വി​ലെ എട്ടു മു​ത​ൽ ഒരുമ​ണി വ​രെ ഗാ​ന്ധി ദ​ർ​ശ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സ​ത്യാ​ഗ്ര​ഹം ഇ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​തോ​ടൊ​പ്പം ത​ന്നെ ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് പി.​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ കെ ​പി സി ​സി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ടു​ത്ത​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​വും ന​ൽ​കും. പി.​ജെ പൗ​ലോ​സ്, പി.​അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, പി.​ആ​ർ. സു​രേ​ഷ്, വി.​വി.​ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.