‘കാ​ർ​ഷി​ക ബി​ൽ ക​ർ​ഷ​ക​ർ​ക്ക് എതിരെയുള്ള മ​ര​ണ​വാ​റ​ണ്ട് ’
Sunday, September 27, 2020 11:41 PM IST
ക​ല്ല​ടി​ക്കോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക ബി​ൽ യ​ഥാ​ർ​ത്ഥ​ത്തി​ൽ മ​ര​ണ​വാ​റ​ണ്ടാ​ണെ​ന്നും മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന​വ​രെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളാ​ൽ ബി​ജെ​പി ഗ​വ​ണ്മെ​ന്‍റ് ശ്വാ​സം​മു​ട്ടി​ക്കു​ക​യാ​ണെ​ന്നും യു​വ​ജ​ന​താ​ദ​ൾ കോ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​രോ​പി​ച്ചു.
വി​ല​ത്ത​ക​ർ​ച്ച​യും വി​ള​നാ​ശ​വും​മൂ​ലം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​ര​ത്തി​നി​റ​ങ്ങേ​ണ്ട സ​മ​യ​മാ​യി. ക​ർ​ഷ​ക ബി​ല്ലി​നോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി പ്ര​തീ​ക്ഷ​യ​റ്റ ക​ർ​ഷ​ക​രെ ഓ​രോ പ്ര​ദേ​ശ​ത്തും ആ​ദ​രി​ക്കു​ക​യാ​ണെ​ന്നു യു​വ​ജ​ന​താ​ദ​ൾ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
കോ​ട്ടു​ക​ളം സു​കു​മാ​ര​ൻ, മാ​ധ​വ​ൻ എ​ഴു​ത്ത​ച്ഛ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. യു​വ​ജ​ന​താ​ദ​ൾ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ കാ​ഞ്ഞി​ര​പ്പു​ഴ, എ​ട​ത്ത​റ രാ​മ​കൃ​ഷ്ണ​ൻ, ഹ​രി​ദാ​സ് ഏ​ഴ​ക്കാ​ട്, എ.​ബി.​കൃ​ഷ്ണ​ദാ​സ്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, സ​ജി​ൻ ക​ല്ല​ടി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.