വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചയാള്‌ അറസ്റ്റിൽ
Tuesday, September 29, 2020 12:52 AM IST
മം​ഗ​ലം​ഡാം : വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. മം​ഗ​ലം​ഡാം പൂ​ച്ചാ​ടി ചേ​ക്കു​വി​ന്‍റെ മ​ക​ൻ അ​ബ്ബാ​സ് (48) ആ​ണ് പി​ടി​യി​ലാ​യ​ത്.
ജൂ​ണ്‍ 16 ന് ​വൈ​കീ​ട്ട് ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
മ​ക​ൾ​ക്ക് ഓ​ണ്‍ ലൈ​ൻ പ​ഠ​ന​ത്തി​ന് വീ​ട്ടി​ൽ മൊ​ബൈ​ലി​ന് റേ​ഞ്ച് കി​ട്ടാ​തി​രു​ന്ന​തി​നാ​ൽ പാം ​ഭാ​ഗ​ങ്ങ​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ പു​റ​ത്ത് പോ​യ വീ​ട്ട​മ്മ തി​രി​ച്ച് വ​രു​ന്ന വ​ഴി​ക്ക് പ്ര​തി ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.
ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ ഓ​ടി എ​ത്തി. തു​ട​ർ​ന്ന് വീ​ട്ട​മ്മ മം​ഗ​ലം​ഡാം പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​നു മു​ന്പും പ​ല ത​വ​ണ ഇ​യാ​ളി​ൽ നി​ന്ന് മോ​ശ​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി വീ​ട്ട​മ്മ പ​റ​ഞ്ഞു.
ഒ​ളി​വി​ൽ പോ​യ പ്ര​തി വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ് പോ​ലി​സ് എ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട​തിി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.