മ​ത്സ്യ​ക്കു​ഞ്ഞുങ്ങളെ വി​ത​ര​ണം ചെയ്തു
Tuesday, September 29, 2020 12:56 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ക്കു​ഞ്ഞ് വി​ത​ര​ണം ന​ട​ത്തി. രോ​ഹു, മൃ​ഗാ​ല, ക​ട്ട്ല എ​ന്നീ ഇ​ന​ത്തി​ൽ​പ്പെ​ട്ട 25000 ത്തോ​ളം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കു​ള​ങ്ങ​ളി​ലും ക്വാ​റി​ക​ളി​ലു​മാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ളി​യി​ൽ മു​ഹ​മ്മ​ദ് ഇ​ൽ​യാ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​സു​ശീ​ല അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ​സ്.​ദീ​പേ​ഷ് ഇ​ട​മു​റ്റ​ത്ത് ര​ജ​നി, പൊ​തു​പ്ര​വൃ​ത്ത​ക​രാ​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ ചെ​റു​മ​ല​യി​ൽ മൊ​യ്തീ​ൻ​കു​ട്ടി, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.