അ​ന്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇന്ന്
Wednesday, September 30, 2020 12:08 AM IST
അ​ന്പ​ല​പ്പാ​റ: അ​ന്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ആ​ധു​നി​ക​വ​ത്ക​ര​ണം, പൊ​തു​സ​ഭ ഹാ​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഐ​എ​സ് ഒ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും 30ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി എ.​കെ ബാ​ല​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. പി.​ഉ​ണ്ണി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
2019 ൽ ​പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ നി​ന്നും പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​യ​ശേ​ഷം മു​ഴു​വ​ൻ രേ​ഖ​ക​ളും ശാ​സ്ത്രീ​യ​മാ​യി ചി​ട്ട​പ്പെ​ടു​ത്തി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ക്ര​മീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​പ്റ്റം​ബ​റി​ലാ​ണ് അ​ന്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്.​ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. അ​ഞ്ചു​ല​ക്ഷം ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്.
2015 ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ 2019 ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം മാ​റ്റി​യ​ത്. 2020 ൽ ​ഓ​ഫീ​സി​ന്‍റെ ആ​ധു​നി​ക​വ​ത്ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി. 25 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി​യ​ത്. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ ര​ണ്ടാം​നി​ല​യി​ൽ 10 ല​ക്ഷം ചെ​വ​ലി​ൽ പൊ​തു​സ​ഭ ഹാ​ളും പ​ണി ക​ഴി​ച്ചി​ട്ടു​ണ്ട്. 200 പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ത​ര​ത്തി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് ഹാ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ശ്ര​യ​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും എം​സി​എ​ഫ് നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും പി.​ഉ​ണ്ണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
ആ​ശ്ര​യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ട്ടു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ര​ണ്ടു​വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം, 23 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന എം​സി​എ​ഫ് (മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ കേ​ന്ദ്രം) നി​ർ​മാ​ണോ​ദ്ഘാ​ട​നം, ഒ​റ്റ​പ്പാ​ലം ടൗ​ണി​ൽ നി​ർ​മി​ച്ച ടേ​ക്ക് എ ​ബ്രേ​ക്ക് ക​മ്യൂ​ണി​റ്റി ടോ​യ്ല​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ 30 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് പി.​ഉ​ണ്ണി എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കു​ഞ്ഞ​ൻ അ​ധ്യ​ക്ഷ​നാ​കും. പ​ത്തു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച മീ​റ്റിം​ഗ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ യു.​രാ​ജ​ഗോ​പാ​ൽ, ഡി​എം പ്ലാ​ൻ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ റെ​ജി​കു​മാ​ർ, പൗ​രാ​വ​കാ​ശ​രേ​ഖ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.
അ​ന്പ​ല​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ജി.​ല​ത, സെ​ക്ര​ട്ട​റി എം.​ഹ​രി​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​ജി പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.