നി​ർ​ദി​ഷ്ട കോ​ട​തി​കെ​ട്ടി​ടം: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ 6.6 ല​ക്ഷം അ​നു​വ​ദി​ച്ചു
Thursday, October 1, 2020 12:37 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ അ​നു​വ​ദി​ച്ച നി​ർ​ദി​ഷ്ട കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 6.6 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ച് അ​ഗ​ളി പ​ഞ്ചാ​യ​ത്ത്. നി​ര​വ​ധി വി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ കോ​ട​തി തു​ട​ങ്ങു​ന്ന​തി​നു ഐ​ടി​ഡി​പി​യു​ടെ പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ടം വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും കോ​വി​ഡ് വ്യാ​പ​നം​മൂ​ലം ബാ​ക്കി ന​ട​പ​ടി​ക​ൾ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഏ​റെ വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​ട​നേ തു​ട​ങ്ങാ​നാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​തെ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഇ​തോ​ടെ അ​ട്ട​പ്പാ​ടി​യി​ൽ കോ​ട​തി പ്ര​വ​ർ​ത്ത​നം തു​ടു​ങ്ങു​മെ​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യും വ​ർ​ധി​ച്ചു. ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ താ​ത്കാ​ലി​ക​മാ​യി തു​ട​ങ്ങു​ന്ന കോ​ട​തി​ക്ക് സ്ഥി​രം കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​വും ഒ​രു​ക്കാ​ൻ 60 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശി​വ​ശ​ങ്ക​ര​ൻ പ​റ​ഞ്ഞു.