കെ​പി​എ​സ് ടി​എ യാ​ത്ര​യ​യ​പ്പും സ്വീ​ക​ര​ണ​വും ന​ല്കി
Thursday, October 1, 2020 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച കെ​പി​എ​സ് ടി​എ നേ​താ​ക്ക​ൾ​ക്കും അം​ഗ​ങ്ങ​ൾ​ക്കും യാ​ത്ര​യ​യ​പ്പും കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ​പി​എ​സ് ടി​എ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​ഹ​രി​ഗോ​വി​ന്ദ​ന് സ്വീ​ക​ര​ണ​വും ന​ല്കി.
എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി എ​സ് ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​അ​ജി​ത് കു​മാ​ർ പി.​ഹ​രി​ഗോ​വി​ന്ദ​നെ ആ​ദ​രി​ച്ചു. ഫോ​ട്ടോ ഡ​യ​റ​ക്ട​റി വി​ത​ര​ണോ​ദ്ഘാ​ട​നം ഷാ​ജി എ​സ്.​തെ​ക്കേ​തി​ൽ നി​ർ​വ​ഹി​ച്ചു. വി.​നൗ​ഷാ​ദ് ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പി.​ആ​ർ.​സു​രേ​ഷ്, വി.​വി.​ഷൗ​ക്ക​ത്ത​ലി, കെ.​ഹം​സ, എ.​മു​ഹ​മ്മ​ദ​ലി, എം.​വി​ജ​യ​രാ​ഘ​വ​ൻ, പി.​കെ.​അ​ബ്ബാ​സ്, ബി​ജു ജോ​സ്, പി.​മ​നോ​ജ്ച​ന്ദ്ര​ൻ, സ​ജീ​വ് ജോ​ർ​ജ്, ടി.​കെ.​ആ​ലീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.