നെ​ല്ലു​സം​ഭ​ര​ണ​ം: ന​ട​പ​ടി​യെ​ടു​ക്ക​ണം
Thursday, October 1, 2020 12:43 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കൊ​യ്ത്തു തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ല് സം​ഭ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നെ​ല്ല് സം​ഭ​ര​ണ​ത്തി​നു മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും കെ​പി​സി​സി സെ​ക്ര​ട്ട​റി​യും പാ​ല​ക്കാ​ട് കാ​ർ​ഷി​ക വി​ക​സ​ന പ്ര​സി​ഡ​ന്‍റ് പി.​ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ നെ​ല്ലു​വി​ല നി​ശ്ച​യി​ക്കു​ന്ന​ത് ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ് പ​തി​നേ​ഴു ശ​ത​മാ​ന​മെ​ന്ന തോ​തി​ലാ​ണ്. അ​തി​ല​ധി​കം ഈ​ർ​പ്പ​മു​ള്ള നെ​ല്ലി​ന്‍റെ പേ​രി​ൽ വി​ല കു​റ​യ്ക്കു​ന്ന​തു​മൂ​ലം മി​ല്ലു​കാ​രും ക​ർ​ഷ​ക​രു​മാ​യി നി​ര​ന്ത​രം ത​ർ​ക്ക​മു​ണ്ടാ​കു​ക​യാ​ണ്. വി​രി​പ്പ്, മു​ണ്ട​ക​ൻ കൊ​യ്ത്തു​കാ​ല​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ച് ഈ​ർ​പ്പ​ത്തി​ന്‍റെ തോ​തും വി​ല​യും ക്ര​മ​പ്പെ​ടു​ത്തി​യാ​ൽ ക​ർ​ഷ​ക​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കാ​നാ​കു​ം. അ​ള​ക്കു​ന്ന നെ​ല്ലി​ന്‍റെ തൂ​ക്ക​ത്തി​ന്‍റെ​യും അ​ള​വി​ന്‍റെ​യും പേ​രി​ൽ ക​ർ​ഷ​ക​രും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​ർ​ക്ക​ങ്ങ​ൾ പ​തി​വാ​യി. ഒ​രു ക്വി​ന്‍റ​ൽ നെ​ല്ലി​നു ചു​മ​ട്ടു​കൂ​ലി എ​ത്ര​യെ​ന്ന് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചാ​ൽ പ്രാ​ദേ​ശി​ക​മാ​യ ഇ​ത്ത​രം ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും സ​ത്വ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.