വൃ​ദ്ധ​യെ ത​ട​യ​ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, October 2, 2020 12:18 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: മേ​നോ​ൻ​പാ​റ​യി​ൽ വൃ​ദ്ധ​യെ ത​ട​യ​ണ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ല​യ്ക്ക​ൽ​ച്ച​ള്ള​യി​ൽ മ​ണി​യു​ടെ ഭാ​ര്യ സു​മി​ത്ര​ (62)യാ​ണ് മ​രി​ച്ച​ത്.

ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം കോ ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്ക​രി​ച്ചു.മ​നോ​വി​ഷ​മ​ത്തെ തു​ട​ർ​ന്നു മേ​നോ​ൻ​പാ​റ​യ്ക്കു സ​മീ​പ​ത്തെ ത​ട​യ​ണ​യി​ൽ ചാ​ടി വൃ​ദ്ധ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് പ​റ​ഞ്ഞു.