കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് അ​വ​ഗ​ണ​ന
Sunday, October 18, 2020 1:25 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ജ​ല​സേ​ച​ന​വ​കു​പ്പ് നി​ർ​മി​ച്ച ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ അ​വ​ഗ​ണ​ന​യി​ൽ. സ​ർ​ക്കാ​രി​ന്‍റെ​യും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ​യും അ​നാ​സ്ഥ​യെ തു​ട​ർ​ന്ന് ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ​പോ​ലും വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.നി​ല​വി​ൽ പ​ക​ൽ​സ​മ​യ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും രാ​ത്രി​യി​ൽ മ​ദ്യ​പ​രും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​വു​മാ​ണ് ഇ​വി​ടം.

കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​നു താ​ഴെ​യാ​ണ് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലു​ള്ള​ത്. 1969-ക​ളി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളി​ൽ പ​ല​തും പ​കു​തി​യോ​ളം ഇ​ടി​ഞ്ഞു​വീ​ണ നി​ല​യി​ലാ​ണ്.

മി​ക്ക​വ​യു​ടെ​യും മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ചു​മ​ർ​വി​ണ്ടു​കീ​റു​ക​യും നി​ല​ത്ത് വ​ൻ​കു​ഴി​ക​ൾ രൂ​പം​കൊ​ള്ളു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചോ​ർ​ച്ച​യു​ള്ള​തി​നാ​ൽ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലേ​ക്ക് പു​തി​യ​താ​യി ആ​രും താ​മ​സ​ത്തി​നും വ​രു​ന്നി​ല്ല. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ നി​ർ​മാ​ണ കാ​ല​ഘ​ട്ട​ത്തി​ലും തു​ട​ർ​ന്നും ജ​ല​സേ​ച​ന വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് കു​ടും​ബ​ത്തോ​ടെ താ​മ​സി​ക്കു​ന്ന​തി​നാ​ണ് 120 ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ക​ഴി​ഞ്ഞ 2014-ൽ ​കേ​ടു​പാ​ട് സം​ഭ​വി​ച്ച നാ​ല്പ​തോ​ളം ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ പൊ​ളി​ച്ചി​രു​ന്നു. ആ​റു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴേ​യ്ക്കും ഇ​രു​പ​ത്തി​യ​ഞ്ചോ​ളം കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി ത​ക​ർ​ന്ന് പൊ​ളി​ച്ചു​ക​ള​യേ​ണ്ട സ്ഥി​തി​യി​ലാ​ണ്.

നി​ല​വി​ൽ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ പ​തി​നാ​ലു ഫാ​മി​ലി ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തി​ൽ താ​മ​സി​ക്കു​ന്ന​ത് ര​ണ്ടു ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ബാ​ക്കി​യു​ള്ള​വ​യി​ൽ മ​റ്റു സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്.
ആ​ൾ​താ​മ​സ​മി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന മ​റ്റു കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. നി​ല​വി​ൽ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ ന​ന്നാ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം ത​ക​ർ​ന്നു​ക​ഴി​ഞ്ഞു. ഇ​വ പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ത്തു വ​രി​ക​യാ​ണെ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കെ​ടി​ഡി​സി​യു​ടെ സ​ഹാ​യ​ത്താ​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞി​ര​പ്പു​ഴ​യെ പൈ​തൃ​ക ഗ്രാ​മ​മാ​ക്കി മാ​റ്റു​ന്ന​തി​നും ന​ട​പ​ടി​യെ​ടു​ക്ക​ണം.

അ​ങ്ങ​നെ ചെ​യ്താ​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സി​ക്കു​ന്ന​തി​ന് ഈ ​ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ന​ല്കാ​നാ​കും. കെ​ട്ടി​ട​ങ്ങ​ൾ ചു​റ്റു​മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും വേ​ണം. നി​ല​വി​ൽ കാ​ടു​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ.