ചെ​മ്മ​ണാം​പ​തി -തേ​ക്ക​ടി മ​ല​ന്പാ​ത അ​നി​വാ​ര്യം
Tuesday, October 20, 2020 12:10 AM IST
കൊ​ല്ല​ങ്കോ​ട്: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വ​ന​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ പ​റ​ന്പി​ക്കു​ള​ത്തേ​ക്ക് കേ​ര​ള​ത്തി​ലൂ​ടെ പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യം ശ​ക്തം.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നും മ​ല​ന്പു​ഴ​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മി​ക്ക​പ്പോ​ഴും പ​റ​ന്പി​ക്കു​ള​വും നെ​ല്ലി​യാ​ന്പ​തി​യും സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്.
നി​ല​വി​ൽ നെ​ല്ലി​യാ​ന്പ​തി​യി​ലേ​ക്ക് മാ​ത്ര​മാ​ണ് മ​ല​ന്പാ​ത​യു​ള്ള​ത്. പ​റ​ന്പി​ക്കു​ള​ത്തേ​ക്ക് പോ​ക​ണ​മെ​ങ്കി​ൽ ത​മി​ഴ്നാ​ട് വ​ഴി​വേ​ണം സ​ഞ്ച​രി​ക്ക​ണ്ട​ത്. ഇ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ നെ​ല്ലി​യാ​ന്പ​തി മാ​ത്രം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങു​ക​യാ​ണ്. പ​റ​ന്പി​ക്കു​ള​ത്ത് ആ​ന, മാ​ൻ​കു​ട്ടം കാ​ട്ടു​പോ​ത്ത്, സിം​ഹ​വാ​ല​ൻ കു​ര​ങ്ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ണാ​ൻ അ​വ​സ​ര​മു​ള്ള​തി​നാ​ൽ വ​നം​വ​കു​പ്പ് വാ​ഹ​ന​ങ്ങ​ളും ഗൈ​ഡു​ക​ളെ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​തു കൂ​ടാ​തെ പ​റ​ന്പി​ക്കു​ളം, തൂ​ണ​ക്ക​ട​വ് അ​ണ​ക്കെ​ട്ടു​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​മാ​കും. മു​ത​ല​മ​ട ചെ​മ്മ​ണാം​പ​തി തേ​ക്ക​ടി​യി​ലൂ​ടെ പാ​ത നി​ർ​മി​ച്ചാ​ൽ മ​ല​ന്പു​ഴ​യി​ൽ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ​റ​ന്പി​ക്കു​ള​ത്തു​നി​ന്നും ഉ​ണ്ടാ​കു​മെ​ന്ന​ത് ടൂ​റി​സം​വ​കു​പ്പി​നും ഗു​ണ​ക​ര​മാ​കും.
ക​ടു​വാ​സാ​ങ്കേ​ത​മാ​യി കേ​ന്ദ്ര വ​നം​വ​കു​പ്പി​ന്‍റെ പ​ട്ടി​ക​യി​ൽ ഈ ​സ്ഥ​ലം ഉ​ൾ​പ്പെ​ട്ട​താ​ണ് വ​ന​പാ​ത നി​ർ​മാ​ണ​ത്തി​നു​ള്ള ത​ട​സം. നെ·ാ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ട്ട നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ ആ​രും​ത​ന്നെ വി​ഷ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​തു​വ​രെ തു​നി​ഞ്ഞി​ട്ടി​ല്ലെ​ന്ന​തും വ​ന​പാ​ത വി​ഷ​യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നു പ്ര​ധാ കാ​ര​ണ​മാ​ണ്.
ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തോ​ള​മാ​യി തേ​ക്ക​ടി നി​വാ​സി​ക​ൾ ചെ​മ്മ​ണാം​പ​തി​വ​ഴി മ​ല​ന്പാ​ത നി​ർ​മി​ക്കാ​ൻ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ല​ത്തെ​ത്തു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും ഡി​എ​ഫ് ഒ​യും മ​റ്റും കോ​ള​നി നി​വാ​സി​ക​ളു​ടെ മു​ന്നി​ൽ നി​ര​ത്തു​ന്ന​ത് ക​ടു​വാ​സ​ങ്കേ​ത​ത്തി​ന്‍റെ പേ​രി​ൽ ഈ​യാ​വ​ശ്യം ന​ട​ക്കി​ല്ലെ​ന്നാ​ണ്.
ഇ​തി​നെ അ​തി​ജീ​വി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ചെ​മ്മ​ണാം​പ​തി​വ​ഴി തേ​ക്ക​ടി​യി​ലേ​ക്കും പ​റ​ന്പി​ക്കു​ള​ത്തെ​ത്താ​ൻ പെ​രി​വാ​രി​പ്പ​ള്ളം​വ​ഴി കു​രി​യാ​ർ​കു​റ്റി പ്ര​ധാ​ന​പാ​ത​യി​ലെ​ത്താ​നു​മാ​കും. ഇ​വി​ടെ​നി​ന്ന് പ​റ​ന്പി​ക്കു​ള​ത്തേ​ക്ക് സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ പാ​ത നി​ല​വി​ലു​ണ്ട്.
ക​ടു​വാ​സ​ങ്കേ​ത​മാ​യ വ​ന​ത്തി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ലു​ള്ള മേ​ച്ചി​റ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പു​ലി​യെ​ത്തി​യ സം​ഭ​വം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന​തു ത​ട​യാ​ൻ വ​നം​വ​കു​പ്പും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത യാ​ണ്. ഇ​തി​ന്‍റെ പേ​രി​ൽ മാ​നു​ഷി​കാ​വ​ശ്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് തീ​ർ​ത്തും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ മാ​നു​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണ്.
നി​ല​വി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദാ​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ പ​റ​ന്പി​ക്കു​ളം വ​ന​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​ത്. ചെ​മ്മ​ണാം​പ​തി തേ​ക്ക​ടി ആ​റു​കി​ലോ​മീ​റ്റ​ർ മ​ല​ന്പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ൽ ​എ​ഴു​പ​തു​കി​ലോ​മീ​റ്റ​ർ ചു​റ്റി പ​റ​ന്പി​ക്കു​ള​ത്തേ​ക്കു​ള്ള സാ​ഹ​സി​ക​യാ​ത്ര ഒ​ഴി​വാ​ക്കാ​നാ​കും.
നി​ല​വി​ൽ വ​ന​പാ​ത നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​താ മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യു​ന്ന​തി​നു​പ​ക​രം നി​യ​മ വ്യ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ജ​ന​കീ​യാ​വ​ശ്യം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ​നി​ന്നും വ​ഴി​മാ​റു​ക​യാ​ണ് വ​നം​വ​കു​പ്പ്.
തേ​ക്ക​ടി മ​ല​ന്പാ​ത നി​ർ​മി​ക്കു​ന്ന​തോ​ടെ അ​ന്പ​തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ത​ല​മ​ട പ​ത്താ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട പ​റ​ന്പി​ക്കു​ളം മ​ല​യോ​ര​വാ​സി​ക​ളു​ടെ സ​ഞ്ചാ​ര​മാ​ർ​ഗ​ത്തി​നും പ​രി​ഹാ​ര​മാ​കും.