തൊ​ഴി​ലു​റ​പ്പി​ലൂ​ടെ ഡൈ​നിം​ഗ് ഹാ​ൾ, കി​ച്ച​ൻ നി​ർ​മി​ച്ച് ത​രൂ​ർ പ​ഞ്ചാ​യ​ത്ത്
Tuesday, October 20, 2020 11:59 PM IST
ആ​ല​ത്തൂ​ർ: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി മെ​റ്റീ​രി​യ​ൽ പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ തോ​ണി​പ്പാ​ടം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ഡൈ​നിം​ഗ് ഹാ​ൾ, കി​ച്ച​ൻ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു. ആ​ല​ത്തൂ​ർ എം​പി ര​മ്യ ഹ​രി​ദാ​സ് നാ​ടി​നു സ​മ​ർ​പ്പി​ച്ചു. ഡൈ​നിം​ഗ് ഹാ​ളി​ന് 4,98,000 രൂ​പ​യും കി​ച്ച​ന് 3,99,928 രൂ​പ​യും (സാ​ങ്കേ​തി​കാ​നു​മ​തി തു​ക) ചെ​ല​വ​ഴി​ച്ചാ​ണ് ഈ ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 2020-21 സാ​ന്പ​ത്തി​ക​വ​ർ​ഷം ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 2.97 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ൽ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വീ​ണ്ടും ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്.
79357 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ഇ​തു​വ​രെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ ത​രൂ​രി​നെ മാ​തൃ​ക പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.