മാലിന്യങ്ങൾ തള്ളുന്നു; കനാൽ ശുചീകരണം പെടാപ്പാട്
Wednesday, October 21, 2020 12:01 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യ​ങ്ങ​ൾ മു​ഴു​വ​ൻ ക​നാ​ലു​ക​ളി​ലേ​ക്ക് ത​ള്ളു​ന്ന​തി​നാ​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​നാ​ൽ വൃ​ത്തി​യാ​ക്ക​ൽ ഏ​റെ പ്ര​യാ​സ​ക​ര​മാ​യ പ​ണി​യാ​യി മാ​റി.

പൊ​ന്ത കാ​ടു​മൂ​ടി​യ ചി​ല​യി​ട​ങ്ങ​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം വ​രെ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. അ​റ​വു മാ​ലി​ന്യ​ങ്ങ​ളും കു​പ്പി ചി​ല്ലും ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ളു​മാ​യി ക​നാ​ലി​ൽ കാ​ലു കു​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്.

ഇ​ക്കു​റി ഇ​ട​വി​ട്ടു​ള്ള മ​ഴ​യാ​യ​തി​നാ​ൽ പു​ൽ പ​ട​ർ​പ്പു​ക​ളും ചെ​റു മ​ര​ങ്ങ​ളും ക​നാ​ലു​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തെ​ല്ലാം വെ​ട്ടി​യൊ​തു​ക്കി വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കും വി​ധം ക​നാ​ൽ വൃ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.​മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള ഇ​ട​ത് വ​ല​ത് ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ട​ത് ക​നാ​ൽ കി​ഴ​ക്ക​ഞ്ചേ​രി ,വ​ട​ക്ക​ഞ്ചേ​രി ,ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് വ​രെ​യാ​യി 23 കി​ലോ​മീ​റ്റ​റും വ​ല​ത് ക​നാ​ൽ വ​ണ്ടാ​ഴി, വ​ട​ക്ക​ഞ്ചേ​രി,കാ​വ​ശ്ശേ​രി​യി​ലെ​ത്തി 22 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ക​നാ​ൽ വൃ​ത്തി​യാ​ക്ക​ൽ ന​ല്ല രീ​തി​യി​ലാ​യി​ല്ലെ​ങ്കി​ൽ ക​നാ​ലു​ക​ളു​ടെ വാ​ല​റ്റ​ങ്ങ​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം എ​ത്താ​ത്ത സ്ഥി​തി വ​രും.​പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ ക​നാ​ലു​ക​ളി​ലെ സ്ളൂ ​യീ​സു​ക​ളും റി​പ്പ​യ​ർ ചെ​യ്യ​ണം.​അ​ത​ല്ലെ​ങ്കി​ൽ ക​നാ​ലു​ക​ളു​ടെ തു​ട​ക്ക​ത്തി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​കും.​ന​വം​ബ​ർ പ​കു​തി​യോ​ടെ ക​നാ​ലി​ലൂ​ടെ വെ​ള്ളം വി​ടു​മെ​ന്ന് ഡാ​മി​ലെ ഇ​റി​ഗേ​ഷ​ൻ ഓ​വ​ർ​സി​യ​ർ അ​രു​ണ്‍ പ​റ​ഞ്ഞു.

പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വെ​ള്ളം വി​ടു​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.