വീ​ടു​ക​ളി​ലും കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി ചികിത്സയിൽ 5554 കോ​വി​ഡ് ബാ​ധി​ത​ർ
Friday, October 23, 2020 1:10 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ നി​ല​വി​ൽ 5554 കോ​വി​ഡ് രോ​ഗി​ക​ൾ വീ​ടു​ക​ളി​ലും ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 198 പേ​രാ​ണ് ഉ​ള്ള​ത്.

പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത 10 നും 50 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ടു​ക​ളി​ലും ഡി​സി​സി ക​ളി​ലും ചി​കി​ത്സ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ളോ ഉ​ള്ള​വ​ർ​ക്ക് ഹോം ​ഐ​സോ​ലേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​വു​ന്ന കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഇ​ല്ലെ​ങ്കി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാം. എ​ട്ടു സെ​ന്‍റ​റു​ക​ളി​ലാ​യി 800 ബെ​ഡു​ക​ൾ നി​ല​വി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം മു​ഖേ​ന നോ​ഡ​ൽ ഓ​ഫീ​സ​റെ​യും, ക്ലീ​നിം​ഗ് സ്റ്റാ​ഫി​നെ​യും സെ​ന്‍റ​റു​ക​ളി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ട്.

ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ദി​വ​സേ​ന ഫോ​ണ്‍ മു​ഖേ​ന രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കും. അ​ടു​ത്തു​ള്ള കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​ന്നു​ള്ള സേ​വ​ന​വും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്കും. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്നാ​ൽ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഉ​ൾ​പ്പെ​യു​ള്ള​വ​യും ല​ഭി​ക്കും.