പ്ര​തീ​ക്ഷ​യോ​ടെ ഞാ​റ്റ​ടി​ക​ൾ ഒരുക്കി കർഷകർ
Saturday, October 24, 2020 12:12 AM IST
നെന്മാ​റ: മ​ഴ ക​ന​ത്തു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ച്ച​തോ​ടെ ര​ണ്ടാം​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി ക​ർ​ഷ​ക​ർ ഞാ​റ്റ​ടി​ക​ൾ ത​യാ​റാ​ക്കി. ഒ​ന്നാം​വി​ള കൊ​യ്തെ​ടു​ത്ത​ശേ​ഷം ഉ​ഴു​തു​മ​റി​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​റ്റ​ഞാ​ർ ന​ടീ​ൽ പ​ദ്ധ​തി​യു​മാ​യാ​ണ് ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള കൃ​ഷി​യി​റ​ക്കു​ന്ന​ത്.

വി​ത​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ള​പെ​രു​കു​മെ​ന്ന ഭീ​തി​യും തു​ലാ​മ​ഴ​യു​ടെ ഗ​തി​യ​റി​യാ​ത്ത​തി​നാ​ലു​മാ​ണ് ക​ർ​ഷ​ക​ർ ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വി​ള​ക​ളി​ൽ ക​ള​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് കൂ​ലി​യി​ന​ത്തി​ൽ ത​ന്നെ ന​ല്ല തു​ക ചെ​ല​വാ​യി​രു​ന്നു. ഇ​തും ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി.

മൂ​പ്പു​കു​റ​ഞ്ഞ ഉ​മ നെ​ൽ​വി​ത്താ​ണ് ഞാ​റ്റ​ടി​ക്ക് ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ലം ഉ​ഴു​തു​മ​റി​ച്ച് ചെ​ളി ഉ​റ​ച്ച​ശേ​ഷം ടാ​ർ​പാ​യ വി​രി​ച്ച് ത​യാ​റാ​ക്കു​ന്ന ഞാ​റ്റ​ടി 25 ദി​വ​സം മു​ത​ൽ 35 ദി​വ​സം​വ​രെ മൂ​പ്പെ​ത്തു​ന്ന​തോ​ടെ പ​റി​ച്ചു യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഒ​റ്റ​ഞാ​ർ കൃ​ഷി​രീ​തി​യി​ൽ ന​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

അ​യി​ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഞാ​റ്റ​ടി ത​യാ​റാ​ക്കു​ന്ന​ത്. സ​മ​യ​ത്ത് മ​ഴ ല​ഭി​ക്കു​മെ​ന്നും പോ​ത്തു​ണ്ടി ഡാം ​വെ​ള്ളം​തു​റ​ന്നു​വി​ട്ടും ര​ണ്ടാം​വി​ള കൃ​ഷി​യി​റ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ടീ​ൽ പ​ണി​ക​ൾ ന​ട​ത്താ​റു​ള്ള​ത്. കൃ​ഷി പ​ണി​ക്കു ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ത​ട​സ​ങ്ങ​ൾ മാ​റി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.