പു​ഴ​യോ​ര​ത്തെ മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Saturday, October 24, 2020 12:14 AM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ള​യ​ത്ത് പു​ഴ​യോ​ര​ത്തു ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം.

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് മാ​ലി​ന്യം മാ​റ്റാ​മെ​ന്ന ഉ​റ​പ്പി​ലാ​യി​രു​ന്നു നി​ര​വ​ധി​യാ​ളു​ക​ൾ കു​ളി​ക്കു​ക​യും തു​ണി ക​ഴു​കു​ക​യും ചെ​യ്യു​ന്ന പാ​ള​യം പു​ഴ​യു​ടെ കു​ളി​ക്ക​ട​വി​ന​ടു​ത്ത് ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം ത​ള്ളി​യ​ത്.

വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ അ​ഴു​ക്കു​ചാ​ലു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണി​ത്.
മ​നു​ഷ്യ​വി​സ​ർ​ജ്യം ഉ​ൾ​പ്പെ​ടെ എ​ല്ലാ​വി​ധ മാ​ലി​ന്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്. മ​ഴ പെ​യ്താ​ൽ പു​ഴു​വ​രി​ക്കു​ന്ന മ​ലി​ന​ജ​ലം കു​ളി​ക​ട​വ് വ​ഴി​യാ​ണ് പു​ഴ​യി​ലെ​ത്തു​ന്ന​ത്.

തൊ​ട്ടു​രു​മ്മി വീ​ടു​ക​ളു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ൾ ക​ഴു​കാ​നും മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള ഈ ​പു​ഴ​യെ​യാ​ണ് ആ​ശ​യി​ക്കു​ന്ന​ത്.

ഏ​താ​നും ലോ​ഡ് മാ​ത്രം ഇ​വി​ടെ ത​ള്ളി കൂ​ടു​ത​ൽ വ​രു​ന്ന​ത് മ​റ്റൊ​രി​ട​ത്ത് ത​ള്ളാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് നാ​ട്ടു​കാ​ർ ത​യാ​റാ​യ​ത്.

എ​ന്നാ​ൽ ധാ​ര​ണ​ക​ൾ​ക്ക​പ്പു​റം കൂ​ടു​ത​ൽ മാ​ലി​ന്യ​വാ​ഹ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ൾ സം​ഘ​ടി​ച്ച് അ​ന്ന് ത​ന്നെ ത​ട​യു​ന്ന സ്ഥി​തി​യി​ലെ​ത്തി. എ​ന്നാ​ൽ പു​ഴ​യോ​ര​ത്ത് പാ​ത​വ​ക്കി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ൻ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​വും കെ​പി​സി​സി മെം​ബ​റു​മാ​യ പാ​ള​യം പ്ര​ദീ​പ് പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സം ത​ന്നെ മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​ത്തി​നി​റ​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്കെ​ത്തി വാ​ഹ​ന​ങ്ങ​ൾ തെ​ന്നി​മ​റി​ഞ്ഞു​ള്ള അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.