മോ​ഷണം പതിവാക്കിയ വാ​ന​രന്മാരെ തുരത്തി
Saturday, October 24, 2020 12:15 AM IST
ക​ല്ല​ടി​ക്കോ​ട്: മു​തു​കു​റു​ശി അ​ളാ​റം​പ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ൽ കു​ര​ങ്ങു​ശ​ല്യം വ്യാ​പ​കം. നൂ​റി​ലേ​റെ കു​ര​ങ്ങു​ക​ളു​ടെ കൂ​ട്ടം വീ​ടു​ക​ളി​ൽ ക​യ​റി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു പു​റ​മേ കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഉ​പ​ദ്ര​വി​ക്കു​ന്ന​തും പ​തി​വാ​ണ്.
കൂ​ടാ​തെ വാ​ഴ​ക്കു​ല, തേ​ങ്ങ, അ​ട​ക്ക തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യ​തോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ഫോ​റ​സ്റ്റ് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ വി​നോ​ദ്, ആ​ർ​ആ​ർ​ടി മ​ണ്ണാ​ർ​ക്കാ​ട് ടീം ​തു​ട​ങ്ങി​യ​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ൽ പ​ട​ക്കം​പൊ​ട്ടി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ൽ​നി​ന്നും ഇ​വ​യെ തു​ര​ത്തി വ​ന​ത്തി​ലേ​ക്ക് ഓ​ടി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.