പുലിയെ കണ്ടിടത്ത് വനംവകുപ്പ് പരിശോധന
Saturday, October 24, 2020 12:15 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ ക​ണ്ട ചി​റ്റ​ടി ചേ​ലോ​ട്ടി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ന​പാ​ല​ക​ർ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​കി.​സ​ന്ധ്യ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ടു​മാ​ടു​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഉ​ല​ഹ​ന്നാ​ൻ, പ്ര​മോ​ദ് എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പു​ലി​യെ ക​ണ്ട​ത്.​തൊ​ഴി​ലാ​ളി​ക​ൾ ടോ​ർ​ച്ച് തെ​ളി​യി​ച്ച് ബ​ഹ​ളം വെ​ച്ച​പ്പോ​ൾ പു​ലി ഓ​ടി​പ്പോ​യി.​ഇ​തി​ന് മു​ൻ​പും ഈ ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യി​ട്ടു​ണ്ട്.