ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​ദി​ന പ​രി​ശോ​ധ​ന 6000 വ​രെ ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നം
Monday, October 26, 2020 11:30 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന നി​ര​ക്ക് കൂ​ട്ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി പ​റ​ഞ്ഞു. നി​ല​വി​ൽ ദി​വ​സം 2000 മു​ത​ൽ 5000 ത്തി​ന​ടു​ത്ത് വ​രെ എ​ന്ന തോ​തി​ലാ​ണ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.
ഇ​തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ന​ട​ത്തു​ന്ന ക​ണ​ക്കും ഉ​ൾ​പ്പെ​ടും. ദി​വ​സ​ത്തി​ൽ 6000 എ​ന്ന തോ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
മ​ന്ത്രി എ.​കെ ബാ​ല​ൻ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കോ ​വി​ഡ് പ്ര​തി​രോ​ധ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ആ​ണ് പ​രി​ശോ​ധ​ന തോ​ത് കൂ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശ​മു​ണ്ടാ​യ​ത്.​നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ 7516 കേ​സു​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 5830 പേ​ർ വീ​ടു​ക​ളി​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 1410 പേ​ർ എ​ഫ്.​എ​ൽ.​ടി.​സി ക​ളി​ല​ട​ക്കം വി​വി​ധ ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.
സ​ജീ​വ​മാ​യി​രി​ക്കു​ന്ന എ​ഫ് എ​ൽ ടി ​സി ക​ളി​ൽ 1430 ബെ​ഡു​ക​ൾ സ​ജ്ജ​മാ​ണ്. ഇ​തി​ൽ 603 രോ​ഗി​ക​ളാ​ണ് ഉ​ള്ള​ത്. മാ​ങ്ങോ​ട് ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലും കി​ൻ​ഫ്ര​യി​ലും ഐ.​സി.​യു ബെ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ഡോ.​ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.​ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്തി​ര യോ​ഗം ചേ​രു​മെ​ന്നും ഡോ.​ജ​ഗ​ദീ​ഷ് മ​ന്ത്രി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.​ജി​ല്ല​യി​ൽ മൊ​ത്തം 40 കോ​വി​ഡ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും 20 നോ​ണ്‍ കോ​വി​ഡ് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഉ​ണ്ട്.
പു​റ​മേ മ​റ്റ് ത​ര​ത്തി​ലു​മു​ള്ള​ത് ഉ​ൾ​പ്പെ​ടെ മൊ​ത്തം 106 വെ​ൻ​റി​ലേ​റ്റ​റു​ക​ൾ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 96 വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഉ​ണ്ട്. സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സാ ചി​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്ത​യാ​ഴ്ച യോ​ഗം ചേ​രു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. കൂ​ടാ​തെ വാ​ള​യാ​ർ ചെ​ല്ല​ങ്കാ​വ് വ്യാ​ജ​മ​ദ്യ ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജ്ജി​ത​മാ​ക്കാ​ൻ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്ക് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.
ഓ​ണ്‍​ലൈ​ൻ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​പി റീ​ത്ത, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. എ ​നാ​സ​ർ, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​സ്. ഷാ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.