മ​ല​ന്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി: ന​വീ​ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു
Wednesday, October 28, 2020 12:04 AM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ ഡാ​മും ക​നാ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച മ​ല​ന്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി ജ​ല​വി​ത​ര​ണ ക്ര​മ​വും ന​വീ​ക​ര​ണ നി​ർ​ദ്ദേ​ശ​ങ്ങ​ളും ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ല​ന്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് ക​ര​ട് അ​വ​ത​രി​പ്പി​ച്ച​ത്. റി​പ്പോ​ർ​ട്ടി​ൽ മ​ല​ന്പു​ഴ ഡാ​മി​ന് കീ​ഴി​ൽ വ​രു​ന്ന ചേ​രാ​മം​ഗ​ല​ത്തി​ന്‍റെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട്, മ​ന്ത്രി, എം​എ​ൽ​എ​മാ​ർ, പ്രൊ​ജ​ക്റ്റ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തി​നു ശേ​ഷം ക​നാ​ലു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങും. മ​ല​ന്പു​ഴ ജ​ല​സം​ഭ​ര​ണി​യു​ടെ സം​ഭ​ര​ണ​ശേ​ഷി, ചോ​ർ​ച്ച, ക​നാ​ൽ ശൃം​ഖ​ല​ക​ളു​ടെ കേ​ടു​പാ​ടു​ക​ൾ എ​ന്നി​വ മൂ​ലം ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ശ​രി​യാ​യ രീ​തി​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത് മ​ല​ന്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ​ത കു​റ​യ്ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നെ​ൽ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ച്ച് മ​റ്റു കൃ​ഷി​ക​ളി​ലേ​ക്ക് വ​ഴി​മാ​റി പോ​കു​ന്ന​തി​നു ഇ​ത് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ല​വി​ത​ര​ണ ക്ര​മം ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ന് നി​ർ​ദേ​ശി​ച്ച​ത്.