വി​ശു​ദ്ധ കു​രി​ശി​നെ അ​വ​ഹേ​ളി​ച്ച​തി​ൽ പ്ര​തി​ഷേ​ധം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്
Wednesday, October 28, 2020 12:04 AM IST
പാ​ല​ക്കാ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​രു​വ​ന്പാ​ടി​ക്കു​സ​മീ​പം ക​ക്കാ​ടം​പൊ​യി​ൽ വാ​ള​കം​തോ​ട് കു​രി​ശു​മ​ല​യി​ലും കോ​ട്ട​യം ജി​ല്ല​യി​ൽ പൂ​ഞ്ഞാ​റി​നു​സ​മീ​പം പു​ല്ലേ​പാ​റ കു​രി​ശ​ടി​യി​ലും വി​ശു​ദ്ധ കു​രി​ശി​നെ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​വ​ഹേ​ളി​ച്ച് കു​രി​ശി​ൽ ക​യ​റി ഇ​രി​ക്കു​ക​യും ക്രൈ​സ്ത​വ​രെ​യും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും വെ​ല്ലു​വി​ളി​ക്കു​ക​യും സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​തു പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നീ​ച​വും മ​ത​നി​ന്ദാ​പ​ര​മാ​യ ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ, ഹി​ന്ദു, മു​സ്ലിം സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളെ പോ​ലെ​യാ​ണ് കാ​ലാ​കാ​ല​ങ്ങ​ളാ​യി ജീ​വി​ച്ചു​വ​രു​ന്ന​തെ​ന്നും ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന ജ​ന​സ​മൂ​ഹ​ത്തെ ബോ​ധ​പൂ​ർ​വം ഭി​ന്നി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദു​ഷ്ട​ശ​ക്തി​ക​ൾ​ക്കെ​തി​രെ ജ​ന​സ​മൂ​ഹം ബോ​ധ​വാന്മാരാ​യി​രി​ക്ക​ണ​മെ​ന്നും ഇ​തു ജാ​ഗ്ര​ത​യോ​ടെ നേ​രി​ട​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ വി​ശു​ദ്ധ കു​രി​ശി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രെ കെ​സി​ബി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് വി.​ഡി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി.​ഡി. ഉ​ല​ഹ​ന്നാ​ൻ, എ​ൻ.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം.​തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​കു​രു​വി​ള, വി.​എ.​കേ​ശ​വ​ൻ, വി.​അ​നി​ൽ​കു​മാ​ർ, ഗ്രേ​സി ജോ​സ​ഫ്, പി.​ഒ.​വ​ക്ക​ച്ച​ൻ, അ​ഡ്വ. പി.​കെ.​ശ്രീ​ധ​ര​ൻ, എം.​എ​ൽ.​ജാ​ഫ​ർ പ്ര​സം​ഗി​ച്ചു.