കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡു​വ​ശ​ത്ത് മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി
Wednesday, October 28, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ അ​പ​ക​ട​ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. ത​ർ​ക്ക​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ ഓ​ര​ത്ത് മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന മ​ര​ങ്ങ​ളാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന​ത്.

ചി​റ​ക്ക​ൽ​പ്പ​ടി, അ​ന്പാ​ഴ​ക്കോ​ട് ക​നാ​ൽ ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡി​നോ​ട് ചേ​ർ​ന്ന് നി​ര​വ​ധി മ​ര​ങ്ങ​ൾ മു​റി​ച്ചി​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന​ത്. റോ​ഡി​നോ​ട് ചേ​ർ​ന്ന് മ​ര​ങ്ങ​ൾ കി​ട​ക്കു​ന്ന​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. റോ​ഡ്നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ ഗ​താ​ഗ​ത​തി​ര​ക്കും രൂ​ക്ഷ​മാ​ണ്. ഇ​രു​ന്പ​ക​ച്ചോ​ല, പൂ​ഞ്ചോ​ല, പാ​ല​ക്ക​യം, കാ​ഞ്ഞി​ര​പ്പു​ഴ, ക​ല്ലാം​കു​ഴി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​നു കാ​ല​താ​മ​സം വ​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ന്ന​തി​നു വൈ​കി അ​നു​മ​തി ല​ഭി​ച്ച​താ​ണ്. മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ കൊ​ണ്ടു പോ​കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഈ ​ഭാ​ഗ​ത്ത് ഇ​തി​ന​കം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ത്ര​യും​വേ​ഗം മ​ര​ങ്ങ​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.