ഐ​ക്യ​ദാ​ർ​ഢ്യം
Thursday, October 29, 2020 12:31 AM IST
വാ​ള​യാ​ർ: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ച്ഛ​ന​മ്മ​മാ​ർ നീ​തി​ക്കാ​യി വീ​ട്ടു​പ​ടി​ക്ക​ൽ ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന് സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ഘ​ട​കം അ​ധ്യ​ക്ഷ​ൻ വി.​രാ​ജേ​ന്ദ്ര​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു. നീ​തി ല​ഭി​ക്കു​ന്ന​തി​നു കേ​സ് സി​ബി​ഐ​യെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​ര​സ്ക​രി​ക്കു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫ് മാ​ർ​ക്സി​സ്റ്റി​ന്‍റെ ദേ​ശീ​യ നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ സി​പി​എം പാ​ർ​ട്ടി ദേ​ശീ​യ ആ​സ്ഥാ​ന​ത്തി​നു​മു​ന്നി​ൽ സ​മ​ര​പ​ര​ന്പ​ര ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
പാ​ർ​ട്ടി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ സി.​കെ.​മാ​ധ​വ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ് കു​റു​പ്പ​ത്ത്, ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ ബി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​റ്റു ജി​ല്ലാ മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ പ്ര​ശാ​ന്ത്, ശി​വ​പ്ര​കാ​ശ്, ശ്യാം ​പ്ര​സാ​ദ്, രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.