മോ​ഷ​ണം ന​ട​ത്തി
Thursday, October 29, 2020 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണ​വും ലാ​പ്ടോ​പ്പും ക​വ​ർ​ന്നു. സു​ന്ദ​രാ​പു​രം മു​ത്തു​ന​ഗ​ർ വി​കാ​സ് (27) ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. സാ​യ് ബാ​ബാ കോ​ള​നി​യി​ൽ മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റിറ്റീ​വാ​യി ജോ​ലി ചെ​യ്തി​രു​ന്ന വി​കാ​സ് 24-ന് ​കാ​ങ്കേ​യ​ത്തെ ഭാ​ര്യാ​വീ​ട്ടി​ലേ​ക്കു പോ​യി​രു​ന്നു.

ഇ​ന്ന​ലെ അ​വി​ടെ​നി​ന്നും സാ​യ് ബാ​ബാ കോ​ള​നി​യി​ലെ ഓ​ഫീ​സി​ലേ​ക്കും വ​ന്നു. തു​ട​ർ​ന്നു വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി അ​യ​ൽ​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല്പ​ത്തി​മൂ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​വും ലാ​പ്ടോ​പ്പും മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി.
വി​കാ​സി​ന്‍റെ പ​രാ​തി​യി​ൽ പോ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.