മ​നു​ഷ്യാ​വ​കാ​ശം: അ​ന്ത​ർ​ദേ​ശീ​യ വെ​ബി​നാ​ർ സ​ംഘ​ടി​പ്പി​ച്ചു
Thursday, October 29, 2020 11:45 PM IST
അ​ഗ​ളി: മ​നു​ഷ്യ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രാ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​റ​സ്റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട്ട​പ്പാ​ടി ആ​ദി​യും ലോ​ക് മ​ഞ്ചും സം​യു​ക്ത​മാ​യി മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ഉ​ച്ച​ക്ക് 3 മ​ണി​ക്ക് തു​ട​ങ്ങി​യ വെ​ബി​നാ​ർ 5.30 വ​രെ നീ​ണ്ടു. ഇ​ന്ത്യ​യി​ലും, വി​ദേ​ശ​ത്തു​നി​ന്നു​മാ​യി മു​ന്നൂ​റോ​ളം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും, മ​നു​ഷ്യ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും മ​റ്റ് പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. റോ​മി​ൽ നി​ന്നു​ള്ള ജ​ന​റ​ൽ അ​സി​സ്റ്റ​ന്‍റ് ഡോ. ​എം.​കെ ജോ​ർ​ജ് എ​സ്. ജെ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഞ്ചി​യി​ൽ നി​ന്നു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും ആ​ദി​വാ​സി അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യും ആ​യ ദ​യാ മ​ണി ബ​ർ​ള വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി​യും സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി ആ​ഗോ​ള ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ. ​സെ​ഡ്രി​ക് പ്ര​കാ​ശ് എ​സ്.​ജെ മ​നു​ഷ്യാ​വ​കാ​ശ​ത്തെ​യും അ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​യും പ​റ്റി സം​സാ​രി​ച്ചു.
ഇ​ന്ത്യ​യി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും നി​ശ​ബ്ദ​ത വെ​ടി​ഞ്ഞ് സ്വ​ന്തം അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി വാ​ദി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു. ആ​ദി​വാ​സി​ക​ളു​ടെ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി സം​ര​ക്ഷി​ക്കു​ക​യും ഏ​വ​ർ​ക്കും നീ​തി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണ് മു​ത​ലാ​യ കാ​ര്യ​ങ്ങ​ളി​ൽ ഉൗ​ന്ന​ൽ ന​ൽ​കി.
ലോ​ക്മ​ഞ്ച് സം​സ്ഥാ​ന കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ബെ​ന്നി ചി​റ​മേ​ൽ സ്വാ​ഗ​ത​വും ആ​ദി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യു ഏ​ർ​ത്ത​യി​ൽ എ​സ്.​ജെ ന​ന്ദി​യും പ​റ​ഞ്ഞു.