മണ്ണെടുപ്പ്: ചർച്ചയിൽ തീരുമാനമായില്ല
Thursday, October 29, 2020 11:47 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: മു​ള്ള​നേ​രി​യി​ൽ ലേ​ലം എ​ടു​ത്ത് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ ക​ർ​ഷ​ക​ർ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച ഒ​ത്തു​തീ​ർ​പ്പാ​കാ​തെ പി​രി​ഞ്ഞു. ഇ​ന്ന​ലെ ചി​റ്റൂ​രി​ൽ ജ​ല​സേ​ച​ന വ​കു​പ്പ് മ​ന്ത്രി കാ​ര്യാ​ല​യ​ത്തി​ൽ വെ​ച്ചാ​ണ് ലേ​ല​മെ​ടു​ത്ത് തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ പ്ര​തി​നി​ധി​ക​ളും കൊ​ഴി​ഞ്ഞാ​ന്പാ​റ ക​ർ​ഷ​ക​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത്. മ​ണ്ണ് ഖ​ന​നം ന​ട​ത്തി​യി​ൽ സ​മീ​പ ക​ർ ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി വ​ള​ക്കൂ​റു​ള്ള മ​ണ്ണു ന​ൽ​ക​ണ​മെ​ന്ന് മു​ൻ തീ​രു​മാ​ന​മുണ്ടാ​യി​രു​ന്ന​താ​യി ക​ർ​ഷ​ക പ്ര​തി​നി​ധിക​ൾ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു. എ​ന്നാൽ ​പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ടെ​ൻ​ഡ​റി​ൽ നി​ര​ത ദ്ര​വ്യം അ​ട​യ്ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ന്നും അ​തു പാ​ലി​ച്ചി​ട്ടു​ണ്ടെന്നും ​ലേ​ല​മെ​ടു​ത്ത​യാ​ൾ തെ​ളി​വു​ക​ൾ നി​ര​ത്തി. ഇ​തോ​ടെ ച​ർ​ച്ച നി​ർ​ത്തി പി​രി​ഞ്ഞു. ഇ​ന്നു വീ​ണ്ടും കൊ​ഴി​ഞ്ഞാന്പാ​റ പ​ഞ്ചാ​യ​ത്ത് കാ​ര്യ​ാല​യ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ്
അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ യോ​ഗം

പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ഓ​ണ്‍​ലൈ​ൻ യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10.30 ന് ​ന​ട​ക്കും. അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ത്വം പു​തു​ക്കാ​നു​ള്ള​വ​രും പു​തു​താ​യി അം​ഗ​ത്വം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രും 9447230830 ന​ന്പ​റിൽ ബ​ന്ധ​പ്പെ​ട​ണ​ം.