മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ല്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, October 29, 2020 11:48 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണ​ത്തി​ന് 2019 ജ​നു​വ​രി 12 മു​ത​ൽ കേ​ര​ള​ത്തി​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ല്കാ​ൻ നി​യ​മ ഭേ​ഭ​ഗ​തി ന​ട​ത്ത​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സാ​ന്പ​ത്തി​ക​മാ​യ പ​രി​ഗ​ണ​ന​ക​ൾ പ്രാ​തി​നി​ധ്യം ന​ല്കു​ന്ന​തി​ൽ ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തി​ല്ല എ​ന്ന വാ​ദം എ​ല്ലാ ജ​ന​ങ്ങ​ളു​ടേ​യും സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും തു​ല്യ​നീ​തി​ക്കും വി​രു​ദ്ധ​മാ​ണ്. പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്രാ​തി​നി​ധ്യം ല​ഭി​ക്കു​വാ​ൻ അ​ർ​ഹ​ത​യു​ള്ള​തു​പോ​ലെ ത​ന്നെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്കും ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ ലിം​ഗ​ത്തി​ന്‍റെ​യോ വി​വേ​ച​നം കൂ​ടാ​തെ പ്രാ​തി​നി​ധ്യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ​ന​നം കാ​ര​ണം തു​ല്യ​നീ​തി നി​ഷേ​ധി​ക്കു​ന്ന​ത് അ​നീ​തി​യാ​ണ്. സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്കു​ള്ള പ​ത്ത് ശ​ത​മാ​നം ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണ​ത്തെ സ​വ​ർ​ണ്ണ സം​വ​ര​ണ​മെ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണ്. ഇ​ത് സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്ക് പ​ത്ത് ശ​ത​മാ​നം ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് പൊ​തു​വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ്. അ​തി​നാ​ൽ ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം നി​ല​വി​ലു​ള്ള സം​വ​ര​ണ​ത്തെ​യോ നി​ല​വി​ൽ അ​ത് ല​ഭി​ക്കു​ന്ന​വ​രു​ടെ അ​വ​സ​ര​ങ്ങ​ളെ​യോ ബാ​ധി​ക്കു​ന്നി​ല്ല. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടാ​ണ് സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും പി.​എ​സ്.​സി യും ​സം​സ്ഥാ​ന​ത്ത് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. കേ​ന്ദ്ര സ​ർ​ക്കാ​രും കേ​ര​ളം ഒ​ഴി​കെ​യു​ള്ള മ​റ്റ് വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു. ഏ​റെ വൈ​കി കേ​ര​ള​ത്തി​ൽ ല​ഭ്യ​മാ​യ ഈ ​തു​ല്യ​നീ​തി​യെ സം​ഘ​ടി​ത സാ​മൂ​ദാ​യി​ക സം​ഘ​ട​ന​ക​ൾ എ​തി​ർ​ക്കു​ന്ന​ത് തി​ക​ച്ചും ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.
സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യു​ടെ ഒ​രു മാ​ന​ദ​ന്ധ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച 5 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി​യെ​ന്ന പ​രി​ധി കേ​ര​ള​ത്തി​ൽ 2.5 ഏ​ക്ക​റാ​യി കു​റ​ച്ച​ത് മൂ​ലം മ​ല​യോ​ര മേ​ഖ​ല​യി​ൽ കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം അ​ന്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു.
കാ​ർ​ഷി​കോ​ല്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​പ​രി​ധി​യു​ടെ പേ​രി​ൽ ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം നി​ഷേ​ധി​ക്കു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച 2.5 ഏ​ക്ക​ർ എ​ന്ന ഭൂ​മി​പ​രി​ധി ഉ​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ഗ്ലോ​ബ​ൽ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് മേ​നാ​ച്ചേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മു​ക്ക​ട, സ്വ​പ്ന ജെ​യിം​സ്, ഷേ​ർ​ളി റാ​വു, സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യിം​സ് പോ​ള​ക്കാ​ട്ടി​ൽ, സ​ണ്ണി ഏ​റ​നാ​ട്ട്, അ​ഡ്വ. ബോ​ബി പൂ​വ്വ​ത്തി​ങ്ക​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​സ് അ​ബ്ര​ഹാം തെ​ങ്ങും​പ​ള്ളി​ൽ, ജെ​യിം​സ് പാ​റ​യി​ൽ, സാ​നി ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.