മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും മ​ണ്ണു​നീ​ക്കം ചെ​യ്യൽ: സം​യു​ക്ത സ​ർ​വേ​യ്ക്കു തു​ട​ക്കം
Sunday, November 22, 2020 12:08 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​ൽ​നി​ന്നും മ​ണ്ണു​നീ​ക്കം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത സ​ർ​വേ തു​ട​ങ്ങി. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പും റി​സ​ർ​വോ​യ​റി​ൽ​നി​ന്നും മ​ണ്ണെ​ടു​ക്കു​ന്ന​തി​ന് ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള ദ​ർ​ത്തി ക​ന്പ​നി​യു​മാ​ണ് ബോ​ട്ടി​ൽ സ​ഞ്ച​രി​ച്ച് അ​ന്തി​മ സ​ർ​വേ ന​ട​ത്തു​ന്ന​ത്.

മു​ന്പ് പ​ല​ത​വ​ണ ന​ട​ത്തി​യി​ട്ടു​ള്ള സ​ർ​വേ​യി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി മ​ണ്ണ് അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. മു​ന്പ​ത്തെ ഡാ​റ്റ​ക​ളു​മാ​യി ഇ​പ്പോ​ൾ കി​ട്ടു​ന്ന ക​ണ​ക്കു​ക​ളും താ​ര​ത​മ്യം ചെ​യ്താ​കും മ​ണ്ണി​ന്‍റെ തോ​ത് തീ​രു​മാ​നി​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2.95 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ മ​ണ്ണു​നീ​ക്കം ചെ​യ്യാ​നാ​ണ് നേ​ര​ത്തെ​യു​ള്ള തീ​രു​മാ​നം. ര​ണ്ടു​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് മ​ണ്ണെ​ടു​ക്കു​ക. മ​ണ്ണി​ൽ 35 ശ​ത​മാ​ന​വും മ​ണ​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞു ഡി​സം​ബ​ർ 10ന് ​ശേ​ഷ​മേ മ​ണ്ണെ​ടു​ക്ക​ൽ തു​ട​ങ്ങൂ​വെ​ന്ന് ക​രാ​ർ ക​ന്പ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മ​ണി മേ​നോ​ൻ പ​റ​ഞ്ഞു.

പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗേ​റ്റ് ജം​ഗ്ഷ​ന​ടു​ത്ത് റി​സ​ർ​വോ​യ​റി​ന്‍റെ ക​ര​ഭാ​ഗ​ത്ത് ബ​ണ്ട് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. എ​ർ​ത്ത് ഡാ​മി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ബ​ണ്ട് നി​ർ​മി​ക്കും. ഡ്ര​ഡ്ജ​ർ​വ​ഴി വ​ലി​ച്ചെ​ടു​ക്കു​ന്ന മ​ണ്ണു​സം​ഭ​ര​ണ​ത്തി​നും ക​ല​ക്കു​വെ​ള്ളം ഒ​രാ​ഴ്ച​പി​ടി​ച്ച് നി​ർ​ത്തു​ന്ന​തി​നു​മാ​ണ് ബ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 17.7 കോ​ടി രൂ​പ​യ്ക്കാ​ണ് മ​ണ്ണു​നീ​ക്കാ​ൻ ക​രാ​ർ കൊ​ടു​ത്തി​ട്ടു​ള്ള​ത്. മ​ണ്ണ്, മ​ണ​ൽ വി​ല്പ​ന​യെ​ല്ലാം ക​രാ​ർ​ക​ന്പ​നി ത​ന്നെ​യാ​ണ് ന​ട​ത്തു​ക. മൂ​ന്നു​വ​ർ​ഷ​മാ​ണ് മ​ണ്ണെ​ടു​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി.