മണ്ണാർക്കാട്ട് ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 680 സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, എ​ട്ടു ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 680 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി സ്വ​ത​ന്ത്ര​ർ എ​ന്നി​ങ്ങി​നെ 108 സ്ഥാ​ന​ർ​ഥി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 58 പു​രു​ഷ​മാ​രും 50 വ​നി​ത​ക​ളു​മാ​ണ്.

ആ​റു സീ​റ്റു​ക​ളി​ൽ സി​പി​ഐ​യും സി​പി​എ​മ്മും നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്നു. സീ​റ്റ് ത​ഴ​ഞ്ഞ​തി​ൽ തു​ട​ർ​ന്ന് 22-ാം വാ​ർ​ഡ് നാ​യാ​ടി​ക്കു​ന്നി​ൽ പാ​ർ​ട്ടി ചി​ഹ്ന​മാ​യ ധാ​ന്യ ക​തി​രും അ​രി​വാ​ളും ചി​ഹ്ന​ത്തി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ നാ​സ​ർ മ​ത്സ​രി​ക്കും. കൂ​ടാ​തെ 6 ഉ​ഭ​യ​മാ​ർ​ഗം, 26 ഗോ​വി​ന്ദാ​പു​രം, 27 ഒ​ന്നാം മൈ​ൽ, 28 കാ​ഞ്ഞി​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ 22-ാം വാ​ർ​ഡ് നാ​യാ​ടി​ക്കു​ന്നി​ലാ​ണ് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. കു​ട​ചി​ഹ്ന​ത്തി​ൽ മ​ൻ​സൂ​ർ നാ​യാ​ടി​ക്കു​ന്ന് മ​ത്സ​രി​ക്കു​ന്നു.
തെ​ങ്ക​ര​പ​ഞ്ചാ​യ​ത്തി​ൽ 5, 6, 7, 8, 13, 14, 17 വാ​ർ​ഡു​ക​ളി​ലാ​യി 10 സ്വ​ത​ന്ത്ര​ർ മ​ത്സ​രി​ക്കു​ന്നു. കു​മ​രം​പു​ത്തൂ​രി​ൽ വേ​ണ്ടാം​കു​ർ​ശി 12-വാ​ർ​ഡി​ലാ​ണ് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. അ​ഞ്ചു​സ്വ​ത​ന്ത്ര​രും മൂ​ന്നു​മു​ന്ന​ണി​ക​ളു​മ​ട​ക്കം എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. 2ാം വാ​ർ​ഡ് കാ​രാ​പ്പാ​ട​ത്ത് ഏ​ഴു​പേ​ർ മ​ത്സ​രി​ക്കു​ന്നു.
കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ 30 പു​രു​ഷ​നും 41 വ​നി​ത​യു​മ​ട​ക്കം 71, കാ​രാ​ക്കു​ർ​ശി 16 പു​രു​ഷ​ൻ, 27 വ​നി​ത എ​ന്നി​ങ്ങി​നെ 53, ക​രി​ന്പ 57, കോ​ട്ടോ​പ്പാ​ടം 72, കു​മ​രം​പു​ത്തൂ​ർ 76, ത​ച്ച​ന്പാ​റ 49, തെ​ങ്ക​ര 59 എ​ന്നി​ങ്ങി​നെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 29 പു​രു​ഷ​ൻ, 27 വ​നി​ത എ​ന്നി​ങ്ങി​നെ 56 സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി​തേ​ടും. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം​വാ​ർ​ഡി​ലാ​ണ് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് ഇ​ട​ത്, സ്വ​ത​ന്ത്ര​ൻ, ബി​ജെ​പി കൂ​ടാ​തെ മൂ​ന്നു സ്വ​ത​ന്ത്ര​ൻ​മാ​രും മ​ത്സ​രി​ക്കു​ന്നു. കൂ​ടാ​തെ ഏ​ഴാം വാ​ർ​ഡ് പാ​ല​ക്ക​യം 1,11 വാ​ർ​ഡ് ചെ​ന്ത​ണ്ട് 2, 15-ാം വാ​ർ​ഡ് മാ​ട്ടം 1 എ​ന്നി​ങ്ങി​നെ സ്വ​ത​ന്ത്ര​രും ജ​ന​വി​ധി​തേ​ടും. അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 42 പു​രു​ഷ​ൻ, 37 വ​നി​ത എ​ന്നി​ങ്ങി​നെ 79 സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. ര​ണ്ടാം വാ​ർ​ഡ് കാ​രാ​പ്പാ​ട​ത്ത് 7 പേ​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. അ​ല​ന​ല്ലൂ​ർ 22-ാം വാ​ർ​ഡ് കോ​ട്ട​പ്പ​ള്ള​യി​ൽ 7 പേ​ർ​ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പൂ​ർ​ണ​ചി​ത്രം പു​റ​ത്ത് വ​ന്ന​തോ​ടെ താ​ലൂ​ക്കി​ലു​ട​നീ​ളം പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി.