കുളത്തിൽ നിന്നും സ്ത്രീ​യു​ടെ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Wednesday, November 25, 2020 10:07 PM IST
കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ടം വാ​ളാ​ങ്കു​ള​ത്തി​ൽ​നി​ന്നും സ്ത്രീ​യു​ടെ അ​ഴു​കി​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.
സ്മാ​ർ​ട്ട് സി​റ്റി വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി ഉ​ക്ക​ടം പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. 40-50 വ​യ​സി​നി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ ​മൂ​ന്നു​ദി​വ​സം മു​ന്പ് മ​രി​ച്ചി​രി​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
സ്ത്രീ ​ആ​രെ​ന്നോ ആ​ത്മ​ഹ​ത്യ​യോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന​തി​നെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.