എം​ഇ​എ​സ് കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡ് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഒ​രു​വ​ർ​ഷ​മാ​യി നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി മു​ട​ങ്ങി​ക്കി​ട​ന്ന എം​ഇ​എ​സ് കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. റോ​ഡ് എ​ത്ര​യും​വേ​ഗം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കി​ഫ്ബി, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ റോ​ഡ് പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. കു​ണ്ടും​കു​ഴി​യും ക​ല്ലു​ക​ളും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ മെ​റ്റ​ൽ നി​ര​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

എം​ഇ​എ​സ് കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്. മെ​റ്റ​ൽ​നി​ര​ത്ത​ൽ പൂ​ർ​ണ​മാ​യ ശേ​ഷം അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം പ​ന്പു​ചെ​യ്ത് റോ​ഡ് ലെ​വ​ൽ ചെ​യ്യു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങും. ഇ​തോ​ടെ താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​കും. തു​ട​ർ​ന്ന് പ​കു​തി​യി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ക​ൾ​വ​ർ​ട്ടു​ക​ളു​ടെ പ്ര​വൃ​ത്തി, അ​ഴു​ക്കു​ചാ​ലി​ന്‍റെ ഉ​യ​ര​വ്യ​ത്യാ​സ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും പൂ​ർ​ത്തി​യാ​ക്കും. ര​ണ്ടു​വ​ർ​ഷം​മു​ന്പ് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ഒ​രു​വ​ർ​ഷ​മാ​യി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ സ്തം​ഭ​ന​ത്തി​ലാ​യി​രു​ന്നു. റോ​ഡ് വി​ഷ​യ​ത്തി​ൽ മൂ​ന്നു​ത​വ​ണ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നും പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്ന മു​സ്ത​ഫ വ​റോ​ട​ൻ ന​ല്കി​യ റി​ട്ട് ഹ​ർ​ജി പ​രി​ഗ​ണി​ച്ച് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റോ​ഡു​പ​ണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രാ​ഴ്ച​കൂ​ടി അ​ധി​ക​സ​മ​യം ന​ല്കി റോ​ഡ് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ജ​ഡ്ജി പി.​വി.​ആ​ശ ഉ​ത്ത​വി​ട്ട​ത്.

ഇ​തേ തു​ട​ർ​ന്ന് കി​ഫ്ബി, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ യോ​ഗം ചേ​ർ​ന്നി​രു​ന്നു. കി​ഫ്ബി​യും പി​ഡ​ബ്ല്യു​ഡി​യും ത​മ്മി​ലു​ള്ള ശീ​ത​സ​മ​ര​മാ​ണ് റോ​ഡ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി​യ​തി​നു കാ​ര​ണം. എ​ട്ടു​കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന എം​ഇ​എ​സ് കോ​ള​ജ്-​പ​യ്യ​നെ​ടം റോ​ഡ് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 16.5 കോ​ടി​രൂ​പ ചെ​ല​വി​ൽ 2018 ഡി​സം​ബ​റി​ൽ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​ത്.
റോ​ഡ് പ്ര​വൃ​ത്തി നി​ല​ച്ച​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​ദു​രി​ത​പൂ​ർ​ണ​മാ​യി. റോ​ഡു​പ​ണി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​ൽ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചതി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.