നേ​ന്ത്ര​ക്കാ​യയ്ക്ക് 35 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജേ​ക്ക​ബ്
Friday, November 27, 2020 12:14 AM IST
പാ​ല​ക്കാ​ട്: നേ​ന്ത്ര​ക്കാ​യ​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു ദു​രി​ത​ത്തി​ലും ക​ണ്ണീ​ർക​യ​ത്തി​ലു​മാ​യ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ നേ​ന്ത്ര​ക്കാ​യ​യു​ടെ ത​റ​വി​ല 35 രൂ​പ നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ട് ക​ർ​ഷ​ക​രി​ൽ നി​ന്നും നേ​ന്ത്ര​ക്കാ​യ വാ​ങ്ങാ​ൻ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മൂ​ന്നു​വ​ർ​ഷം ശ​ക്ത​മാ​യി ഉ​ണ്ടാ​യ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളും കൃ​ഷി​ക​ളും ന​ശി​ച്ച കൂ​ട്ട​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു നേ​ന്ത്ര​വാ​ഴ​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ടം സം​ഭ​വി​ച്ച​താ​യി യോ​ഗം ആ​രോ​പി​ച്ചു.
നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 35 രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ച്ചാ​ലേ കൃ​ഷി ലാ​ഭ​ക​രം ആ​കൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത് എ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഷ്ട​പ്പെ​ട്ട് അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കു​ന്ന നേ​ന്ത്ര​ക്കാ​യ​ക​ൾ അ​ർ​ഹി​ക്കു​ന്ന വി​ല ല​ഭി​ക്കാ​തെ നി​രാ​ശ​യി​ലാ​യ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യാവ​ക്കി​ൽ ആ​ണെ​ന്നും നേ​ന്ത്ര​വാ​ഴ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും യോ​ഗം ആ​രോ​പി​ച്ചു.​
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ക്ര​മ​ത്തി​ലും കൃ​ഷി നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക ,അ​ഞ്ച് ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക,പു​തി​യ കാ​ർ​ഷി​ക വാ​യ്പ​ക​ൾ അ​നു​വ​ദി​ക്കു​ക,ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​മാ​സം 10000 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ക ,ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ജാ​ഗ്ര​ത സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു
യോ​ഗ​ത്തി​ന്‍റെ ഇ​ത​ര ആ​വ​ശ്യ​ങ്ങ​ൾ.​യോ​ഗ​ത്തി​ൽ കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​ജി ആ​ന്‍റണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി എ.​വൈ,ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ, ഷി​ജു മ​ത്താ​യി പ്ര​സം​ഗി​ച്ചു.