ബ​ല​ക്ഷ​യ​ത്തി​ൽ ക​വ​ള​പ്പാ​റ കൊ​ട്ടാ​രം മാ​ളി​ക​ചു​വ​ട്
Saturday, November 28, 2020 11:52 PM IST
ഷൊ​ർ​ണൂ​ർ: ച​രി​ത്ര സ്മാ​ര​ക​മാ​യ ക​വ​ള​പ്പാ​റ കൊ​ട്ടാ​ര​ത്തി​ന്‍റെ മാ​ളി​ക​ചു​വ​ട് കാ​ല​പ​ഴ​ക്കം​മൂ​ലം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ൽ. കൊ​ല്ലി​നും കൊ​ല​യ്ക്കും അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്ന പോ​യ​കാ​ല​ത്തി​ന്‍റെ മ​ർ​മ​ര​ങ്ങ​ൾ.

ക​ല്ലേ പി​ള​ർ​ക്കു​ന്ന ക​ല്പ​ന​ന​ക​ൾ ക​ഴു​ത്തു​വെ​ട്ടി​യും ന​ട​പ്പാ​ക്കി​യി​രു​ന്നൊ​രു ഗ​ത​കാ​ല​ത്തി​ന്‍റെ ച​രി​ത്രം. രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ​യും നാ​ടു​വാ​ഴി​ത്വ​ത്തി​ന്‍റെ​യും ഗ​ത​കാ​ല​സ്മ​ര​ണ​ക​ൾ അ​സ്ത​മി​ക്കാ​ത്ത ക​വ​ള​പാ​റ​സ്വ​രൂ​പം ഇ​ന്നും ച​രി​ത്ര​സ​ത്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

ക​വ​ള​പാ​റ മൂ​പ്പി​ൽ നാ​യ​രെ​ന്ന നാ​ടു​വാ​ഴി വി​ദ്യ​ഭ്യാ​സ​ത്തി​നും ക​ച്ച​വ​ട​മ​ട​ക്ക​മു​ള്ള വാ​ണി​ഭ​ങ്ങ​ൾ​ക്കും വ​ലി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ ന​ല്കി​യി​രു​ന്നു​വെ​ന്ന​തും ച​രി​ത്ര സ​ത്യം. അ​ദ്ദേ​ഹം തു​ട​ങ്ങി​വ​ച്ച വാ​ണി​യം​കു​ളം ച​ന്ത ഇ​ന്നും കാ​ല​ച​ക്ര​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്നു.
ഗ​ത​കാ​ല​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടി രാ​ജ​ഭ​ര​ണം അ​വ​സാ​നി​ക്കു​ക​യും നാ​ടു​വാ​ഴി ഭ​ര​ണ​ത്തി​ന് പ​ക​രം ജ​നാ​ധി​പ​ത്യ​ഭ​ര​ണം തു​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ക​വ​ള​പാ​റ സ്വ​രൂ​പ​വും ച​രി​ത്ര​ത്തി​ൽ വി​ല​യം പ്രാ​പി​ച്ചു.

മൂ​പ്പോ​രി കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ലും മു​ള്ളു​മൂ​ത്ത മീ​നി​ന്‍റെ​യും വ​രി​ക്ക​പ്ലാ​വി​ന്‍റെ ച​ക്ക​യു​ടെ പേ​രി​ലു​മെ​ല്ലാം ത​മ്മി​ൽ ക​ല​ഹി​ച്ച നാ​ടു​വാ​ഴി​ത്വ​ത്തി​ന്‍റെ പി​ൻ​മു​റ​ക്കാ​ർ ത​മ്മി​ലു​ള്ള വ്യ​വ​ഹാ​രം കോ​ട​തി ക​യ​റി​യ​തോ​ടെ ക​വ​ള പാ​റ​കൊ​ട്ടാ​ര​വും, സ്വ​ത്തു​വ​ഹ​ക​ളും, റി​സീ​വ​ർ ഭ​ര​ണ​ത്തി​നു കീ​ഴി​ലാ​യി. സം​ര​ക്ഷ​ണ​മി​ല്ലാ​തെ കൊ​ട്ടാ​ര​ക്കെ​ട്ടു നി​ലം​പൊ​ത്തി. മാ​ളി​ക ചു​വ​ട് ഏ​തു​നി​മി​ഷ​വും പൊ​ളി​ഞ്ഞു​വീ​ഴാം.

പൊ​യ്പോ​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പി​ന് സം​ര​ക്ഷ​ണം വേ​ണം. പ​ക്ഷേ ആ​ര് സം​ര​ക്ഷി​ക്കും. പു​രാ​വ​സ്തു വ​കു​പ്പെ​ങ്കി​ലും അ​തി​ന് ത​യാ​റാ​കു​മോ​യെ​ന്നാ​ണ് ഉ​ത്ത​രം കി​ട്ടേ​ണ്ട ചോ​ദ്യം.