ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടു തകർന്നു
Monday, November 30, 2020 12:23 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ​കോ​ട്ടോ​പ്പാ​ടം വേ​ങ്ങ​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു.​ന​ന്പൂ​നാ​യ​ർ വീ​ട്ടി​ൽ പ​ത്മാ​വ​തി​യ​മ്മ​യു​ടെ വീ​ടാ​ണ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന​ത്.​ആ​ള​പാ​യ​മി​ല്ല.
കോ​ട്ടോ​പ്പാ​ട​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​പ്പി​ൽ നി​ന്നും ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ്ബ​ർ​ഷീ​റ്റി​ൽ തീ​പി​ടി​ച്ച​താ​വാം ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​തെ​റി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. വ​ട്ട​ന്പ​ല​ത്തു നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. അ​പ്പോ​ഴേ​ക്കും ഓ​ട് മേ​ഞ്ഞ​വീ​ട് പൂ​ർ​ണ്ണ​മാ​യും ക​ത്തി​യ​മ​ർ​ന്നി​രു​ന്നു.​ര​ത്നാ​വ​തി​യ​മ്മ തൊ​ട്ട​ടു​ത്ത റൂ​മി​ൽ ഉ​ണ്ടാ​യി​രു​ന്നു. സ്ഫോ​ട​ന​ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​വ​ർ ഒ​റ്റ​ക്കാ​ണ് താ​മ​സം.