ഇ​എ​സ്എ ക​ര​ടു​വി​ജ്ഞാ​പ​നം: കർഷകദ്രോഹ നടപടി നിർത്തണമെന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ്
Monday, November 30, 2020 12:23 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഇ​എ​സ്എ ക​ര​ടു​വി​ജ്ഞാ​പ​നം മ​ല​യോ​ര ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. സൈ​ല​ന്‍റ് വാ​ലി നാ​ഷ​ണ​ൽ പാ​ർ​ക്കി​ന്‍റെ ബ​ഫ​ർ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചു​കൊ​ണ്ട് വി​ജ്ഞാ​പ​നം ഇ​റ​ക്കു​ന്ന​തി​ന് എ​തി​രെ​യും യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.​ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഒ​ഴി​വാ​ക്കി​യു​ള്ള ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​ഭൂ​മി​ക​ളും തോ​ട്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ വി​ല്ലേ​ജു​ക​ൾ രൂ​പീ​ക​രി​ക്കാ​നും ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളും കു​ടി​യി​റ​ക്ക​ൽ
ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ വി.​ഡി ഉ​ല​ഹ​ന്നാ​ൻ ,എ​ൻ.​കെ പു​രു​ഷോ​ത്ത​മ​ൻ ,ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം തോ​മ​സ്,ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം കു​രു​വി​ള,വി.​എ കേ​ശ​വ​ൻ,വി.​അ​നി​ൽ​കു​മാ​ർ ,ഗ്രേ​സി ജോ​സ​ഫ് ,പി.​ഒ.​വ​ക്ക​ച്ച​ൻ,അ​ഡ്വ​ക്കേ​റ്റ് പി.​കെ ശ്രീ​ധ​ര​ൻ,എം.​എ​ൽ ജാ​ഫ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ബു വെ​ള്ളാ​രം​കാ​ലാ​യി​ൽ,ജോ​സ് കു​ന്നും​പു​റം,ബി​ജോ​യ് മാ​ട​ശ്ശേ​രി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ജെ തോ​മ​സ്,ലാ​ലു ജോ​സ് കോ​ല​ടി,ജെ​യിം​സ് മൈ​ലം​പു​ള്ളി,അ​ബ്ദു​റ​ഹി​മാ​ൻ,കെ.​പി ത​ങ്ക​ച്ച​ൻ ,വി.​ജ​യ​രാ​ജ​ൻ,പി.​സി പ്ര​ദീ​പ് കു​ന്പി​ടി ​പ്ര​സം​ഗി​ച്ചു.