അ​ല​ന​ല്ലൂ​ർ ഡി​വി​ഷ​നിൽ ഇത്തവണ പോരാട്ടം പൊടിപാറും
Tuesday, December 1, 2020 12:09 AM IST
അ​ല​ന​ല്ലൂ​ർ: ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ കു​ത്ത​ക​യാ​യി​രു​ന്ന അ​ല​ന​ല്ലൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ഇ​ക്കു​റി ആ​രു നേ​ടും എ​ന്ന ചോ​ദ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.​
വ​നി​താ സം​വ​ര​ണം ആ​യ​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം മ​ത്സ​ര​രം​ഗ​ത്ത് കൊ​ന്പു കോ​ർ​ക്കു​ക​യാ​ണ്.
ഇ​തു​വ​രെ​യു​ള്ള ച​രി​ത്രം വെ​ച്ച് നോ​ക്കു​ന്പോ​ൾ 2015 മാ​ത്ര​മാ​ണ് അ​ല​ന​ല്ലൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്.​എ​ൽ​ഡി​എ​ഫി​ലെ ജി​നേ​ഷ് ആ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
​തു​ട​ർ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ എ​ൽ​ഡി​എ​ഫും കോ​ട്ട കാ​ത്തു​ര​ക്ഷി​ക്കാ​ൻ യു​ഡി​എ​ഫും വി​ജ​യം ഉ​റ​പ്പി​ക്കു​വാ​ൻ ബി​ജെ​പി​യും സ​ജീ​വ​മാ​യി പ്ര​ച​ര​ണ രം​ഗ​ത്തു​ണ്ട്.
മു​ൻ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​രാ​ധ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​മെ​ഹ​ർ​ബാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യും മ​ത്സ​രി​ച്ച് പ​രി​ച​യ​മു​ള്ള എ.​സൗ​മി​നി എ​ൻ​ഡി​എ-​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യാ​ണ് അ​ല​ന​ല്ലൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.
അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 23-ാം വാ​ർ​ഡും കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ർ​ഡും ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ലെ 8-ാം വാ​ർ​ഡും ചേ​ർ​ന്ന് 48 വാ​ർ​ഡു​ക​ൾ ഉ​ള്ള​താ​ണ് പു​ന​ലൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ 1550 കോ​ടി ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫി​ലെ ജി​നേ​ഷ് ജ​യി​ച്ച​ത്.
ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ അ​ട്ടി​മ​റി വി​ജ​യം നി​ല​നി​ർ​ത്താ​നും എ​ൽ​ഡി​എ​ഫും തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫ് ക​രു​ക്ക​ൾ നീ​ക്കു​ക​യാ​ണ്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സ​ജീ​വ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​യു​മ​യ എം.​മെ​ഹ​ർ​ബാ​ൻ ആ​ണ് മ​ത്സ​ര ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്.​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ല​ന​ല്ലൂ​ർ ഡി​വി​ഷ​നി​ൽ നി​ന്നും വി​ജ​യി​ച്ച പി.​രാ​ധ​യാ​ണ് അ​ങ്ക​ണ​വാ​ടി ടീ​ച്ച​റും ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്റ്റ് മു​ൻ സെ​ക്ര​ട്ട​റി​യും ആ​ണ് ഇ​വ​ർ. 1995ൽ ​അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കും 2015ൽ ​മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ചു പ​രി​ച​യ​മു​ള്ള എ.​സൗ​മി​നി ആ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി. ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​ണ് ഇ​വ​ർ.