x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ദീ​പ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​സി​നി​മ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു: അ​നു​സ്മ​രി​ച്ച് ആ​മി​ർ ഖാ​ൻ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 6, 2026 09:54 AM IST | Updated: August 6, 2026 09:54 AM IST

പ്രദീപ് റാവത്ത്, ആമിർ ഖാൻ

അ​ന്ത​രി​ച്ച ​ന​ട​ൻ പ്ര​ദീ​പ് റാ​വ​ത്തി​നെ അ​നു​സ്മ​രി​ച്ച് ആ​മി​ർ ഖാ​ൻ. ഗ​ജി​നി എ​ന്ന ചി​ത്രം പ്ര​ദീ​പ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​മി​ർ പ​റ​ഞ്ഞു.

"അ​ദ്ദേ​ഹം വ​ള​രെ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​തും ഭ​യ​മി​ല്ലാ​ത്ത​തു​മാ​യ ഒ​രു ന​ട​നാ​യി​രു​ന്നു. ഗ​ജി​നി​യി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്ത​ത് പ്ര​ദീ​പ് റാ​വ​ത്ത് ആ​യി​രു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ആ ​സി​നി​മ വി​ജ​യി​ക്കി​ല്ലാ​യി​രു​ന്നു," ആ​മി​ർ പ​റ​ഞ്ഞു.

ആ​മി​ർ ഖാ​ൻ ചി​ത്ര​ങ്ങ​ളാ​യ ഗ​ജി​നി, ല​ഗാ​ൻ എ​ന്നി​വ​യി​ൽ റാ​വ​ത്ത് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. 74-ാം വ​യ​സി​ൽ ര​ക്താ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം അ​ന്ത​രി​ച്ച​ത്. ഭീ​വ​ണ്ടി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

 

Tags : aamir khan pradeep gajani movie hindi

Recent News

Corehub Up